ഈ മൊബൈൽ ഫോണുകൾക്കാണ് ഏറ്റവും കൂടുതൽ റേഡിയേഷൻ; നിങ്ങളുടെ ഫോൺ ഇക്കൂട്ടത്തിൽ ഉണ്ടോ ?

മൊബൈൽ ഫോണുകളുടെ റേഡിയേഷനും അവ ഉയർ്തതുന്ന ആരോഗ്യ പ്രശ്‌നങ്ങളും ചർച്ചയാകാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ നാം ഉപയോഗിക്കുന്ന ഫോണിന് എത3 മാത്രം റേഡിയേഷനുണ്ടെന്നോ ഏറ്റവും കൂടുതൽ റേഡിയേഷൻ ഏത് ഫോണിനാണെന്നോ എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ജർമൻ ഫെഡറൽ ഓഫീസ് ഫോർ റേഡിയേഷൻ പ്രൊട്ടക്ഷൻ.
Read More : മൊബൈൽ ഫോൺ ടവറുകൾ ക്യാൻസറിന് കാരണമോ ?
ഷവോമി എംഐ എ1 എന്ന ഫോണിനാണ് ഏറ്റവും കൂടുതൽ റേഡിയേഷൻ. വൺപ്ലസ് 5ടിയാണ് തൊട്ടുപിന്നിൽ. 1.74 വാട്ട്‌സ് പർ കിലോഗ്രാമാണ് ഷവോമി എംഐ എ1 ന്റെ അബ്‌സോർപ്ഷൻ റേറ്റ്. 1.68 വാട്ട്‌സ് പർ കിലോഗ്രാമാണ് വൺപ്ലസ് 5ടിയുടെ അബ്‌സോർപ്ഷൻ റേറ്റ്. 1.58 വാട്ട്‌സ് പർ കിലോഗ്രാം അബ്‌സോർപ്ഷൻ റേറ്റുമായി എംഐ 3 മാക്‌സും മൂന്നാം സ്ഥാനത്തുണ്ട്.
Read More : ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോക്കറ്റിലിരുന്ന മൊബൈൽഫോൺ പൊട്ടിത്തെറിച്ചു; വീഡിയോ
വൺപ്ലസ് 6ടിയും ഏറ്റവും കൂടുതൽ റേഡിയേഷനുള്ള ഫോണുകളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംനേടിയിട്ടുണ്ട്. 1.55 വാട്ട്‌സ് പർ കിലോഗ്രാമാണ് വൺപ്ലസ് 6ടിയുടെ അബ്‌സോർപ്ഷൻ റേറ്റ്.
ഐഫോൺ 7 ( 1.38 വാട്ട്‌സ് പർ കിലോഗ്രാം), വൺ പ്ലസ് 5 (1.39 വാട്ട്‌സ് പർ കിലോഗ്രാം) ന്നെീ ഫോണുകളും പട്ടികയിൽ ഉണ്ട്. ഗൂഗിൾ പിക്‌സൽ 3 എക്‌സഎൽ, പിക്‌സൽ 3, ഐഫോൺ8, സാംസങ് ഗാലക്‌സി സീരീസ്, എച്ടിസി എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഫോണുകൾ.
Read More : ഉറങ്ങുമ്പോള്‍ മൊബൈല്‍ തലയ്ക്ക് സമീപം വച്ചാല്‍ ഉണ്ടാകുന്ന രോഗങ്ങള്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here