Advertisement

വാട്‌സാപ്പിൽ ശല്യമുണ്ടോ ? ഇനി ടെലികോം മന്ത്രാലയത്തോട് പരാതിപ്പെടാം

February 23, 2019
Google News 1 minute Read
whatsapp banned 2 million accounts

വാട്ട്‌സാപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചാൽ ഇനി പിടി വീഴും. സന്ദേശങ്ങളെ കുറിച്ച് നേരിട്ട് പരാതിപ്പെടാൻ സംവിധാനമൊരുക്കി ടെലികോം മന്ത്രാലയം.

കുറ്റകരമായ/ അസഭ്യം പറയുന്ന/ ജീവന് ഭീഷണി ഉയർത്തുന്ന/ അശ്ലീലം നിറഞ്ഞ സന്ദേശങ്ങൾ ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ ഫോൺനമ്പർ സഹിതമുള്ള ആ സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ ccaddndot@nic.in എന്ന ഈമെയിലിലേക്ക് അയച്ചാൽ മതി യെന്ന് ടെലികോം വകുപ്പ് കമ്മ്യൂണിക്കേഷൻ കൺട്രോളർ ആഷിഷ് ജോഷി ട്വീറ്റിൽ പറഞ്ഞു.

Read Also : വാട്‌സാപ്പിൽ ഗ്രൂപ്പ് അഡ്മിന്മാർക്ക് ഇനി മുതൽ പുതിയ അധികാരങ്ങൾ

തുടർന്ന് ബന്ധപ്പെട്ട ടെലികോം സേവനദാതാക്കളുമായും പോലീസുമായും ബന്ധപ്പെട്ട് ടെലികോം മന്ത്രാലയം തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷമാണ് വാട്ട്‌സാപ്പിൽ വ്യാജവാർത്തകൾ തടയാൻ ഇന്ത്യയ്ക്കായി ഗ്രീവൻസ് ഓഫീസറെ വാട്ട്‌സാപ്പ് നിയമിച്ചത്.  യുഎസിൽ നിന്നുള്ള കോമൽ ലാഹിരിയെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്.

വ്യാജ വാർത്ത തടയുന്നതിനായി നടപടിവ വേണമെന്ന ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ചാണ് ഉദ്യോഗസ്ഥയെ നിയമച്ചിരിക്കുന്നത്. വാട്‌സാപ്പുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരങ്ങൾക്കായി ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്, ഇമെയിൽ എന്നിവ വഴി ഉദ്യോഗസ്ഥയെ ബന്ധപ്പെടാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here