കാസര്‍കോട് കൊലപാതകം; പാര്‍ട്ടി തലത്തില്‍ പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കാസര്‍കോട് കൊലപാതക വിഷയത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനില്ലെന്നും എന്നാല്‍ സംഭവം പാര്‍ട്ടി തലത്തില്‍ പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാസര്‍കോട് കല്ല്യാട്ട് അക്രമസ്ഥലം സന്ദര്‍ശിക്കാനെത്തിയ ജനപ്രതിനിധി സംഘത്തെ തടഞ്ഞത് കോണ്‍ഗ്രസ് ഗുണ്ടായിസത്തിന്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനാലാണ് മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാതിരുന്നത്. ഇ ചന്ദ്രശേഖരന്‍ പോയത് സര്‍ക്കാര്‍ പ്രതിനിധിയായാണ്.
അദ്ദേഹത്തിനും മോശം അനുഭവമുണ്ടായെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അമിത്ഷാ ഇന്നലെ പാലക്കാട് പ്രസംഗിച്ചതെല്ലാം ശുദ്ധ അസംബന്ധവും കല്ലുവെച്ച നുണകളുമാണ്. കോച്ച് ഫാക്ടറിക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കിയില്ല എന്ന അമിത് ഷാ പറയുന്നത് തെറ്റാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് വി എസ് സര്‍ക്കാരിന്റെ കാലത്ത് തന്നെ സ്ഥലം ഏറ്റെടുത്ത് നല്‍കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കേരളത്തിലെ ജനങ്ങള തെറ്റിധരിപ്പിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ കേരളത്തോട് വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നത്.
പ്രളയകാലത്ത് കേന്ദ്രം വേണ്ട രീതിയില്‍ കേരളത്തെ സഹായിച്ചില്ല.600 കോടി മാത്രമാണ് ഇതുവരെ നല്‍കിയത്.പ്രളയകാലത്ത് നല്‍കിയ അരിക്കും മണ്ണെണ്ണയ്ക്കും വരെ കേന്ദ്രം കണക്ക് പറഞ്ഞെന്നും കോടിയേരി ആരോപിച്ചു.ആര്‍എസ്എസിന്റെ നിലപാട് ഇപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറിയാണ് പറയുന്നത്. ബാബറി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുമെന്ന് എഐ സിസി ജനറല്‍ സെക്രട്ടറി പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ നിലപാടാണോ എന്ന് രാഹുല്‍ ഗാന്ധിയും കെപിസിസിയും മുസ്ലീം ലീഗും വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here