Advertisement

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം നൽകി വരുന്ന നാരി ശക്തി പുരസ്‌കാരം മഞ്ജു മണികുട്ടൻ

February 23, 2019
Google News 1 minute Read

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര വനിതാ,ശിശുക്ഷേമ മന്ത്രാലയം നൽകി വരുന്ന നാരി ശക്തി പുരസ്‌കാരത്തിന് സൗദിയിലെ ദമ്മാമിലെ ജീവകാരുന്ന്യ പ്രവര്‍ത്തക മഞ്ജു മണികുട്ടൻ അർഹയായി. മാര്‍ച്ച് എട്ടിന് ഡൽഹിയിൽ വെച്ച് രാഷ്‌ട്രപതി പുരസ്‌കാരം സമ്മാനിക്കും.

സ്ത്രീ ശാക്തീകരണത്തിനായി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച ഇന്ത്യൻ വനിതകൾക്ക് നൽകുന്ന നാരി ശക്തി പുരസ്‌കാരത്തിനാണ് മ്മാമിലെ ജീവകാരുന്ന്യ പ്രവര്‍ത്തക മഞ്ജു മണികുട്ടൻ അർഹയായത് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് എട്ടിന് ഡൽഹിയിൽ വെച്ച് ഷ്ട്രപതിയാണ് സമ്മാനിക്കുക. കേന്ദ്രമന്ത്രി സുഷമ സ്വരാജാണ് മഞ്ജുവിന്‍റെ പേര് അവാര്‍ഡിനായി നിര്‍ദേശിച്ചത്.

Read Also : മീ ടൂ വെളിപ്പെടുത്തൽ; അന്വേഷണം പ്രഖ്യാപിച്ച് വനിതാ ശിശുക്ഷേമ മന്ത്രാലയം

ഭർത്താവും നവയുഗം ജീവകാരുണ്യപ്രവർത്തകനുമായ പദ്മനാഭൻ മണിക്കുട്ടനോടൊപ്പം അഞ്ചു വർഷം മുമ്പാണ് ദമ്മാം കേന്ദ്രീകരിച്ച് ജീവ കാരുണ്യ പ്രവർത്തന രംഗത്തേക്ക് എത്തിയത് അന്തരിച്ച സഫിയ അജിത്‌ നടത്തിയ ജീവകരുന്ന്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായതെന്ന് മഞ്ജു മണിക്കുട്ടൻ പറഞ്ഞു.
പ്രവാസ ലോകത്തെത്തി കുരുക്കിൽ പെട്ടുപോയ നിരവധി സ്ത്രീകളുടെ കണ്ണീരൊപ്പാൻ മഞ്ജു മണികുട്ടണ് കഴിഞ്ഞിട്ടുണ്ട്. മഞ്ജുവിന് ലഭിച്ച അംഗികാരം പ്രവാസലോകം വളരെ സന്തോഷത്തോടെയാണ് വരവേറ്റത്.

Read Also : മലയാള സിനിമയിലേക്ക് റൗഡിക്കഥ പറഞ്ഞ് ഒരു വനിതാ തിരക്കഥാകൃത്ത്

നിസ്വാര്‍ത്ഥമായ ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ രാജ്യത്തിൻറെ ബഹുമതി നേടിയ മഞ്ജു മണിക്കുട്ടനെ നവയുഗം ദമ്മാം കേന്ദ്രകമ്മിറ്റിയും അഭിനന്ദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here