മലയാള സിനിമയിലേക്ക് റൗഡിക്കഥ പറഞ്ഞ് ഒരു വനിതാ തിരക്കഥാകൃത്ത്

കാളിദാസ് ജയറാം നായകാനാകുന്ന മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കി ഒരു വനിതാ തിരക്കഥാകൃത്ത് മലയാള സിനിമയില്‍ ചുവടുറപ്പിക്കാനൊരുങ്ങുകയാണ്. ജിത്തു ജോസഫിന്റെ ഭാര്യ ലിന്റാ ജിത്തുവാണ് മിസ്റ്റര്‍ ആന്റ് മിസിസ് റൗഡിയിലൂടെ മലയാള സിനിമാരംഗത്തേക്ക് ചുവട് വയ്ക്കുന്നത്.
ആദി എന്ന ചിത്രത്തിന് ശേഷം മമ്മി ആന്റ് മീ പോലുള്ള ചിത്രമാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ജിത്തു പറഞ്ഞപ്പോള്‍ ലിന്റ തന്റെ മനസിലുള്ള കഥ പറയുകയായിരുന്നു. ത്രില്ലറും, സസ്പെന്‍സും ചേര്‍ത്താണ് വണ്‍ ലൈന്‍ തയ്യാറാക്കിയത്. ജിത്തുവിന്റെ ആവശ്യപ്രകാരം മാറ്റിയെഴുതിയതിന് ശേഷമാണ് ചിത്രം ഷൂട്ട് ചെയ്തതെന്ന് ലിന്റ പറയുന്നു.
മൈ ബോസ് എന്ന ചിത്രത്തിന് ശേഷം കോമഡിയ്ക്ക് പ്രാധാന്യം നല്‍കി ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണിത്. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, വിജയ് ബാബു, സായികുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നാളെ ചിത്രം തീയേറ്ററുകളില്‍ എത്തും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here