വാഗമണില്‍ തൂക്കുപാലം തകര്‍ന്നു വീണു; 3 പേര്‍ക്ക് പരിക്ക്

വാഗമണ്‍ കോലാഹലമേട്ടില്‍ കയര്‍ കൊണ്ടു നിര്‍മ്മിച്ച തൂക്കു പാലം തകര്‍ന്നു വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. അങ്കമാലി ചുള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘമാണ് അപകടത്തില്‍ പെട്ടത്. താങ്ങാനാവുന്നതിലുമധികം ആളുകള്‍ കയറിയതാണ് അപകട കാരണം. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം പരിക്കേറ്റവരെ അങ്കമാലിയിലേക്ക് മാറ്റി.
അങ്കമാലി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ നിന്നും വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇരുപത്തിയഞ്ചംഗ സംഘം. കോലാഹലമേട് ആത്മഹത്യാ മുനമ്പിലെ പാര്‍ക്കില്‍ പുതുതായി നിര്‍മ്മിച്ച തൂക്കു പാലത്തില്‍ ഇവര്‍ കയറുന്നതിനിടെയാണ് പാലം തകര്‍ന്നു വീണത്. ഒരേസമയം രണ്ടു പേര്‍ക്കു മാത്രം കയറാവുന്ന പാലത്തില്‍ 13 പേരാണ് കയറിയത്. എല്ലാവരും പാലം തകര്‍ന്ന് താഴെ വീണെങ്കിലും മൂന്ന് പേര്‍ക്ക് മാത്രമാണ് ഗുരുതര പരിക്ക് പറ്റിയത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. കയര്‍ പാലത്തില്‍ എത്രപേര്‍ക്ക് കയറാമെന്ന് നിര്‍ദ്ദേശം നല്‍കാന്‍ പാര്‍ക്കില്‍ ആരുമുണ്ടായിരുന്നില്ല എന്ന് ഇടവക വികാരി ഫാ വക്കച്ചന്‍ കൂമ്പയില്‍ പറഞ്ഞു.
എന്നാല്‍ ഇവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയതായാണ് നാട്ടുകാരുടെ പ്രതികരണം. പരിക്കേറ്റ മൂന്ന് പേരെ അങ്കമാലിയിലെത്തിച്ച് ചികിത്സ നല്‍കും. നിസാര പരിക്കേറ്റ മറ്റുള്ളവര്‍ക്ക് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി വിട്ടയച്ചു. പോലീസ് അപകടത്തില്‍പ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തി. ഒരാഴ്ച മുമ്പാണ് കയര്‍പാലം ഉള്‍പ്പെടുന്ന പാര്‍ക്ക് ഉദ്ഘാടം ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here