ബംഗ്ലാദേശില്‍ ദുബായ് വിമാനം റാഞ്ചാന്‍ ശ്രമം

hijack

ബംഗ്ലാദേശില്‍ ദുബായ് വിമാനം റാഞ്ചാന്‍ ശ്രമം. ചിറ്റഗോങ്ങിലാണ് സംഭവം. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ധാക്ക-ദുബായ് വിമാനമാണ് റാഞ്ചാന്‍ ശ്രമം നടന്നത്. യാത്രക്കാരെ അടിയന്തരമായി വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. വിമാനജീവനക്കാരനെ ബന്ദിയാക്കിയതായി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. യാത്രയ്ക്കിടെ വിമാനം അടിയന്തരമായി നിലത്ത് ഇറക്കുകയായിരുന്നു. അക്രമി കോക്പിറ്റിലാണെന്നാണ് സൂചന. വിമാനം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top