പെരിയ ഇരട്ടക്കൊലപാതകം; ക്രൈം ബ്രാഞ്ച് ജില്ലയിലെത്തി

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കാസർകോടെത്തി. നിലവിൽ കേസ് അന്വേഷിക്കുന്ന സംഘം അന്വേഷണം സംബന്ധിച്ച വിവരങ്ങൾ നാളെ ക്രൈം ബ്രാഞ്ചിന് കൈമാറും.
‘നമ്മളിലൊരാള്‍ ശരത്‌ലാല്‍’; പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീഡിയോ പങ്കുവെച്ച് ശബരീനാഥന്‍ എംഎല്‍എ
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട്. കേസ് ഫയൽ വിശദമായി പഠിച്ച ശേഷമാണ് അന്വേഷണ രീതി ക്രൈം ബ്രാഞ്ച് തീരുമാനിക്കുക.
പെരിയയിലേത് സാധാരണ രാഷ്ട്രീയ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കാനം രാജേന്ദ്രന്‍
അതേസമയം കല്യൊട്ടെ പ്രവർത്തകരുടെ കൊല പാതകം സംബന്ധിച്ച അന്വേഷനം സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ്. ഈ ആവശ്യം കാണിച്ച് കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇതിന്റെ നിയമസാധുതകൾ പരിശോധിക്കാൻ ജില്ലയിൽ കോൺഗ്രസുമായി അടുത്ത ബന്ധമുള്ള അഡ്വക്കേറ്റുമാർ യോഗം ചേർന്നിരുന്നു. ചൊവ്വാഴ്ച മുതൽ നാൽപ്പത്തിയെട്ട് മണിക്കൂർ നിരാഹാര സമരം ആരംഭിക്കാനാണ് ഡിസിസി യോഗത്തിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here