Advertisement

എഴുന്നള്ളിപ്പിനിടെ പാപ്പാനെ യുവാവ് മര്‍ദ്ദിക്കുന്നത് കണ്ട് ആന ഇടഞ്ഞു; 20 ഓളം പേര്‍ക്ക് പരിക്ക്

February 24, 2019
1 minute Read

എഴുന്നള്ളിപ്പിനിടെ പാപ്പാനെ യുവാവ് മര്‍ദിക്കുന്നത് കണ്ട് ആന ഇടഞ്ഞു. പരിഭ്രാന്തരായി ജനങ്ങള്‍ ചിതറിയോടിയതോടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് സംഭവം.

Read more: ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പാപ്പാനെ രക്ഷിച്ചത് വടം കെട്ടിയിറക്കി

പൂരത്തിനിടെ അടപ്പുട്ടി സ്വദേശിയായ യുവാവ് എഴുന്നള്ളിപ്പില്‍ പങ്കെടുക്കാനെത്തിയ ആനയുടെ പാപ്പാനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ പാപ്പാന്‍ ചെന്നുവീണത് ആനയുടെ കാലിലായിരുന്നു. ഇതോടെ ഇടഞ്ഞ ആന ചിന്നംവിളിച്ച് തിരിഞ്ഞോടി. ഭയന്ന ജനങ്ങള്‍ പലവശങ്ങളിലേക്കായി ചിതറിയോടി. ഇതിനിടെയാണ് ഇരുപതോളം പേര്‍ക്ക് വീണ് പരിക്കേറ്റത്. ഇവരെ കുന്നംകുളത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ത്രിവേണി ആഘോഷ കമ്മിറ്റിയുടെ കൊമ്പന്‍ പരമേശ്വരന്റെ പാപ്പാനാണ് മര്‍ദ്ദനമേറ്റത്. പാപ്പാനെ ആക്രമിച്ച യുവാവിനെ പിന്നിട് കെട്ടിടത്തിനു മുകളില്‍ നിന്നു വീണു പരുക്കേറ്റ നിലയില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top