റിയൽ എസ്റ്റേറ്റ് മേഖലയിലെ നിരക്ക് ഇളവുകൾക്ക് ജി എസ് ടി കൗണ്‍സിലിന്‍റെ അംഗീകാരം

ജി എസ് ടി കൗണ്‍സില്‍ യോഗം അവസാനിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിലെ നിരക്ക് ഇളവുകൾക്ക് ജി എസ് ടി കൗണ്‍സില്‍ അംഗീകാരം നൽകി. ചിലവ് കുറഞ്ഞ ഭവന നനിർമാണത്തിന് ജി എസ് ടി ഒരു ശതമാനമായി കുറച്ചു. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഇല്ലാതെയാണ് കുറവ്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള ഭവന നിർമാണം ചെലവ് കുറഞ്ഞ ഗണത്തില്‍ പെടും.
Read More: ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന്; കേരളത്തിന്റെ പ്രളയ സെസ്സില്‍ തീരുമാനമാകും
നഗര മേഖലയിൽ 60 ചതുരശ്ര മീറ്ററും നഗരങ്ങൾക്ക് പുറത്ത് 90 ചതുരശ്ര മീറ്ററും വിസ്തീർണമുള്ള വീടുകൾക്കാണ് ചെലവു കുറഞ്ഞ ഗണത്തിൽപെട്ട വീടുകൾക്കുള്ള ജി എസ് ടി നിരക്കിലെ ഇളവ് ലഭിക്കുക. പുതിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും
റിയല്‍ എസ്‌റ്റേറ്റ്, ഭവന നിർമാണ മേഖലകളിൽ പ്രഖ്യാപിച്ച ഇളവുകൾ മധ്യവര്‍ഗത്തിന് വലിയ ആശ്വാസമാകും. നികുതി ഇളവുകൾ സംബന്ധിച്ച് മന്ത്രിതല സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here