കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ നാളെ മുതല്‍

കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും. ശബരിമലയിൽ പരീക്ഷണടിസ്ഥാനത്തിൽ സർവീസ് നടത്തിയ ബസുകളാണ് തിരുവനന്തപുരം, എറണാകുളം നഗരങ്ങൾ കേന്ദ്രീകരിച്ച് നിരത്തിലിറങ്ങുന്നത്.
പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം എന്ന നിലയിലാണ് ഇലക്ട്രിക് ബസുകൾ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ തീരുമാനം. പമ്പ സർവ്വീസ് ഫലപ്രദമാണെന്ന് കണ്ടതോടെ ഇമൊബിലിറ്റി പോളിസിയുടെ ഭാഗമായി മറ്റിടങ്ങളിലേക്ക് കൂടി സർവ്വീസ വ്യാപിപ്പിക്കുകയാണ്. ആദ്യ യാത്ര നാളെ രാവിലെ തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും.
Read More: കെഎസ്ആർടിസി എംപാനൽ ജീവനക്കാർ ക്ഷേത്രക്കുളം വൃത്തിയാക്കി
രാവിലെ 4, 4.30:5, 5.30 6 വൈകുന്നേരം 5 6 7 8 9 എന്നീ സമയങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും , എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സർവ്വീസ് നടത്തും. എറണാകുളം നഗരത്തിൽ നിന്ന് മൂവാറ്റുപുഴ അങ്കമാലി നെടുമ്പാശേരി എന്നിവിടങ്ങളിലേക്കും തിരുവനന്തപുരം നഗരത്തിൽനിന്ന് നെടുമങ്ങാട് ആറ്റിങ്ങൽ കോവളം എന്നിവിടങ്ങളിലേക്കും ഹ്രസ്വദൂര സർവീസും ഉണ്ടാകും.
ലോ ഫ്ലോർ ചിൽ ബസിന്റെ നിരക്കിലാകും ഇലക്ട്രിക് ബസും സർവ്വീസ് നടത്തുക. ദീർഘദൂര സർവീസുകൾക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതാണ്. വെറ്റ് ലീസ് അടിസ്ഥാനത്തിൽ 10 ഇലക്ട്രിക് ബസുകൾ ആണ് ksrtc വാങ്ങിയിട്ട് ഉളളത്. നിലവിൽ പാപ്പനംകോട് , ഹരിപ്പാട് എറണാകുളം എന്നിവിടങ്ങളിലാണ് ചാർജിങ് സെൻറുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here