Advertisement

കർഷകർക്ക് പ്രതിവർഷം ആറായിരം കോടി; പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയ്ക്ക് ഇന്ന് തുടക്കം

February 24, 2019
Google News 0 minutes Read

കർഷകർക്ക് പ്രതിവർഷം ആറായിരം കോടി രൂപ ലഭിക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് ഇന്ന് തുടക്കം .പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ വൈക്കത്ത് കൃഷിമന്ത്രി വി എസ് സുനിൽകുമാർ നിർവഹിക്കും. തിരുവനന്തപുരം ശ്രീകാര്യത്താണ് കേന്ദ്ര സർക്കാർ പരിപാടി. മന്ത്രി അൽഫോൺസ് കണ്ണന്താനം കർഷകരുമായി സംവദിക്കും .

പദ്ധതിയുടെ ക്രെഡിറ്റ് നേടാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നെന്നാണ് ബി ജെ പി, ആരോപണം. പദ്ധതിയുടെ പേര് പി എം കിസാൻ സമ്മാൻ പദ്ധതി എന്നു ചുരുക്കിയെന്നും നരേന്ദ്ര മോദിയുടെ ചിത്രം പ്രചരണ സാമഗ്രികളിൽ നിന്ന് ഒഴിവാക്കിയെന്നും ബി ജെ പി ആരോപിക്കുന്നു. സംസ്ഥാന സർക്കാരിന് പണച്ചെലവില്ലാത്ത പദ്ധതിയാണിത്. അഞ്ചേക്കറിൽ താഴെ ഭൂമിയുള്ളവർക്കാണ് ആറായിരം രൂപ വീതം ലഭിക്കുക. പദ്ധതിക്ക് കേരളത്തിൽ തുടക്കമിട്ട് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം കർഷകരുമായി സംവദിക്കും. തിരുവനന്തപുരം ശ്രീകാര്യത്തെ ഐസിഎആറിലാണ് പരിപാടി. സംസ്ഥാനത്തെ 11 ലക്ഷം കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അടുത്തിടെയുണ്ടായ വിവിധ ഉദ്ഘാടന വിവാദങ്ങളിൽ ഏറ്റവും ഒടുവിലത്തേതാകും കർഷക സമ്മാന പദ്ധതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here