സീറ്റ് വിഭജനത്തിന് മുന്നണിയില്‍ പൊതു മാനദണ്ഡമുണ്ടെന്ന് ബെന്നി ബഹനാന്‍

സീറ്റ് വിഭജനത്തിന് മുന്നണിയില്‍ പൊതു മാനദണ്ഡമുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍.സീറ്റ് വിഭജനം സംബന്ധിച്ച പ്രായോഗികത ഘടക കക്ഷികള്‍ മനസിലാക്കണം. ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തലത്തിലേക്ക് വളരുമെന്ന് കരുതുന്നില്ല. കേരള കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവര്‍ പരിഹരിക്കും.ഘടകക്ഷികള്‍ക്ക് അവകാശവാദങ്ങള്‍ ഉന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സീറ്റിനായി കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം ശക്തമായ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന സൂചനയുമായി യുഡിഎഫ് കണ്‍വീനര്‍ രംഗത്തെത്തിയത്.
രണ്ട് സീറ്റില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പിജെ ജോസഫ് ഇന്ന് വീണ്ടും രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടില്‍ ഈ ആവശ്യം ഉന്നയിച്ചതാണെന്നും ഈ ആവശ്യത്തില്‍ നിന്ന് തങ്ങള്‍ ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്നും പിജെ ജോസഫ് വ്യക്തമാക്കി. നാളെ നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നാണ് ജോസഫിന്റെ ആവശ്യം.നാളെയാണ് കോണ്‍ഗ്രസിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുക. ഈ യോഗങ്ങളില്‍ രണ്ട് സീറ്റെന്ന വാദം വീണ്ടും ആവര്‍ത്തിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.
കോട്ടയം മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അത് ജോസഫ് വിഭാഗത്തിന് ലഭിക്കാന്‍ പ്രയാസമാണ്. അക്കാരണത്താലാണ് ഒരു സീറ്റെന്ന നിലപാടില്‍ ജോസഫ് പക്ഷം ഉറച്ച് നില്‍ക്കുന്നത്. ഈ സീറ്റില്‍ ജോസഫ് തന്നെ മത്സരിക്കാന്‍ സാധ്യതയും ഉണ്ട്.അതേ സമയം പി ജെ ജോസഫിനെ പിന്തുണച്ച് പി സി ജോര്‍ജ് എം.എല്‍.എ. രംഗത്തെത്തി. മത്സരിക്കാന്‍ ജോസഫ് യോഗ്യനാണെന്നും മാണി ജോസഫിന് സീറ്റ് നല്‍കണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here