Advertisement

മോദിയെ പുറത്താക്കാന്‍ രാജ്യവ്യാപക പ്രചാരണം നടത്തും: ജിഗ്നേഷ് മേവാനി

February 25, 2019
Google News 1 minute Read

മോദിയെ പുറത്താക്കാൻ രാജ്യവ്യാപക പ്രചരണം നടത്തുമെന്ന് ഗുജറാത്ത് എംഎൽഎയും യുവനേതാവുമായ ജിഗ്നേഷ് മേവാനി.  ഇടതു പക്ഷത്തിന് കേന്ദ്രത്തിൽ നിർണായക പങ്കുണ്ടാകുമെന്നും ജി ഗ്നേഷ് മേവാനി തിരുവനന്തപുരത്ത് ട്വൻറി ഫോറിനോട് പറഞ്ഞു.

രാജ്യത്തെ യുവാക്കളെ തഴഞ്ഞ സർക്കാരാണ് അധികാരത്തിലുള്ളത്. പ്രതിവർഷം 2 ലക്ഷം പേർക്ക് തൊഴിലെന്ന വാഗ്ദാനം നരേന്ദ്ര മോദി നടപ്പാക്കിയില്ല. മന്ദിർ – മസ്‌ജിദ് മാത്രമാണ് പ്രധാനമന്ത്രിയുടെ നാവിൽ ഈതെരഞ്ഞെടുപ്പ് മോദിയും യുവാക്കളും തമ്മിലുള്ള പോരാട്ടമാകും. പ്രചാരണത്തിന്റെ ഭാഗമായി ഡൽഹിയിൽ യുവജന സഭ സംഘടിപ്പിക്കും.

Read More: ആര്‍എസ്എസിനുള്ള മറുപടിയാണ് മാണിക്യ മലരായ പൂവിയെന്ന ഗാനത്തിന്റെ സ്വീകാര്യത: ജിഗ്നേഷ് മേവാനി

ഇടതു പക്ഷത്തിന് കേന്ദ്രത്തിൽ മുഖ്യപങ്കുണ്ടാകും. ബി.ജെ.പിക്ക് കഴിഞ്ഞതവണ വോട്ടുചെയ്ത മുപ്പത്തൊന്നുശതമാനം പേര്‍ മാനസികമായി തകര്‍ന്നുവെന്നും അതുകൊണ്ട് നരേന്ദ്രമോദി ഇനി അധികാരത്തില്‍ വരില്ലെന്നുെം ജിഗ്നേഷ് പറഞ്ഞു.

Read Moreജിഗ്നേഷ് മേവാനിക്കു നേരെ ഗുജറാത്ത് പോലീസിന്റെ കൈയ്യേറ്റ ശ്രമം

ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്കെതിരെ മത്സരിക്കുമെന്ന അഭ്യൂഹം ജി ഗ്നേഷ് മേവാനി തള്ളി. രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പറയാൻ താൻ ആളല്ല. ഭരണഘടനയെ മാനിക്കാത്ത വിഭജിത രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന ബി ജെ പി യെ പരാജയപ്പെടുത്തുകയാണ് ആത്യന്തിക ലക്ഷ്യമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here