ദേശീയ യുദ്ധസ്മാരക ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോദി

ദേശീയ യുദ്ധസ്മാരകത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധ സാമാരകത്തിനുള്ള ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെന്നും എന്നാല്‍ 2014ല്‍ നിലവിലെ സര്‍ക്കാരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും മോദി പറഞ്ഞു.
റഫാല്‍ ഇടപാട് ഇല്ലാതാക്കി യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തുന്നത് ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മോദി ആരോപിച്ചു. ബോഫോഴ്‌സ് മുതല്‍ ഹെലികോപ്റ്റര്‍ ഇടപാടുവരെയുള്ള അഴിമതികള്‍ വിരല്‍ചൂണ്ടുന്നത് ഒരു കുടുംബത്തിലേക്ക് തന്നെയാണെന്ന് പറഞ്ഞ മോദി ഗാന്ധി കുടുംബത്തേയും പരോക്ഷമായി വിമര്‍ശിച്ചു. പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്കും രാജ്യത്തെ സംരക്ഷിക്കാനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്കും പ്രധാനമന്ത്രി ആദരാജ്ഞലിയര്‍പ്പിച്ചു.
Read More: മോദിയെ പുറത്താക്കാന്‍ രാജ്യവ്യാപക പ്രചാരണം നടത്തും: ജിഗ്നേഷ് മേവാനി
#WATCH Delhi: PM Narendra Modi,Defence Minister Nirmala Sitharaman and the three Service Chiefs at the #NationalWarMemorial pic.twitter.com/mb2Myw547Y
— ANI (@ANI) 25 February 2019
ന്യൂഡല്‍ഹിയിലെ ഇന്ത്യാഗേറ്റ് കോംപ്ലക്‌സില്‍ 40 ഏക്കറോളം വിസ്തൃതിയില്‍ നിര്‍മിച്ച യുദ്ധസ്മാരകത്തിന് വൃത്താകൃതിയിലുള്ള നാല് ഭാഗങ്ങളാണുള്ളത്. നാല് വൃത്തത്തിനുമായി അമര്‍ ചക്ര, വീര്‍ ചക്ര, ത്യാഗ് ചക്ര, രക്ഷക് ചക്ര എന്നിങ്ങനെ പേരുകളും നല്‍കിയിട്ടുണ്ട്. സ്മാരകത്തില്‍ 25,942 സൈനികരുടെ പേര് തങ്കലിപിയില്‍ ആലേഖനം ചെയ്തിട്ടുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here