Advertisement

ബോഫേഴ്സ് മുതല്‍ അഗസ്റ്റവെസ്റ്റ് ലാന്‍റ് വരെ; അഴിമതികള്‍ കോണ്‍ഗ്രസ് കുടുംബത്തിനുവേണ്ടിയെന്ന് മോദി

February 25, 2019
Google News 1 minute Read
AllTime High Threat To PM narendra modi

ബോഫേഴ്സ് അഴിമതി മുതൽ അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതി വരെ നെഹ്റു കുടുംബത്തിന് വേണ്ടിയാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.റഫാൽ ഇടപാടിൽ അഴിമതി ആരോപിക്കുന്നത് നെഹറു കുടുംബത്തിനു വേണ്ടിയാണ്. കോൺഗ്രസിന് സൈന്യത്തെക്കാൾ പ്രധാന്യം കുടുംബമാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഡൽഹിയിൽ ദേശീയ യുദ്ധ മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

Read Moreഗംഗയില്‍ മുങ്ങിയാല്‍ ചെയ്ത പാപങ്ങള്‍ തീരില്ലെന്ന് മോദിയോട് മായാവതി

ദേശീയ യുദ്ധ മ്യൂസിയ ഉദ്ഘാടന വേളയിൽ കോൺഗ്രസിനെതിരെ ‘രൂക്ഷമായ വിമർശനങ്ങളാണ് പ്രധാനമന്ത്രി ഉയർത്തിയത്.ബോഫേഴ്സ് ഇടപാട് തൊട്ട് അഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാടുവരെ നടന്നത് നെഹറു കുടുംബത്തിന് വേണ്ടിയാണ് മാത്രമാണ്. ഇവരാണ് ഇപ്പോൾ റാഫേൽ ഇടപാടിനെ എതിർക്കുന്നത്

സൈന്യത്തിനു വേണ്ടി യു.പി എ സർക്കാർ ‘ ഒന്നും ചെയ്തിട്ടില്ല. പ്രതിരോധ മേഖലയിൽ മെയിക്കിംഗ് ഇന്ത്യ ശക്തമാക്കാനാണ് കേന്ദ്ര സർക്കാർ പ്രഥമ പരിഗണ നൽകുന്നതെന്നും പ്രധാന മന്ത്രി പറഞ്ഞു.
വിമുക്ത ഭടന്മാരുടെ ക്ഷേമം സർക്കാറിന്റെ കടമയാണ്. വൺ റാങ്ക് വൺ പെൻഷനു വേണ്ടി 35000 കോടി രൂപ ചിലവഴിച്ചെന്നും മോദി പറഞ്ഞു.

Read More:വിമാനത്താവളം അദാനിക്ക് കൊടുക്കുന്നത് മോദിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനുവേണ്ടി; വി.എം.സുധീരന്‍

ദേശീയ യുദ്ധ മ്യൂസിയം സാക്ഷാത്കരിച്ചത് എൻ ഡി എ സർക്കാറിന്റെ നേട്ടമാണ്.
സൈന്യം നവീകരണത്തിന്റെ പാതയിലാണെന്നും സർക്കാർ അതിൽ പ്രതിജ്ഞാ ബന്ധരാണെന്നും പ്രധാന മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here