മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ ഗ്രീന്‍ ബുക്കിന്

green book

മികച്ച ചിത്രത്തിനുള്ള തൊണ്ണൂറ്റി ഒന്നാമത് ഓസ്കാര്‍ പുരസ്കാരം ഗ്രീന്‍ ബുക്ക് നേടി. മഹേര്‍ഷല അലി  മികച്ച സഹനടനുള്ള പുരസ്കാരം ഗ്രീന്‍ ബുക്കിലെ അഭിനയത്തിലൂടെ നേടിയിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ഗ്രീന്‍ ബുക്കിന് ലഭിച്ചിരുന്നു. പീറ്റര്‍ ഫാറ് ലിയാണ് ചിത്രത്തിന്റെ സംവിധായകന്‍

മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും ഗ്രീന്‍ ബുക്കിന് ലഭിച്ചിരുന്നു.

മികച്ച നടനുള്ള ഓസ്‌ക്കാർ പുരസ്‌കാരം റാമി മാലേക്കിനാണ്. ബൊഹീമിയൻ റാപ്‌സഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച നടി ഒലിവിയ കോള്‍മാനാണ്. ദ ഫേവറിറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. 18ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാജവംശത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു ദ ഫേവറിറ്റ്. പത്ത് നാമനിര്‍ദേശങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്. റോമയുടെ സംവിധായകന്‍  അല്‍ഫോണ്‍സോ ക്വാറോണാണ് മികച്ച സംവിധായകന്‍. മികച്ച വിദേശഭാഷാ ചിത്രത്തിന് അടക്കം റോമയ്ക്ക്  മൂന്ന് പുരസ്കാരങ്ങളാണ് ലഭിച്ചത്. നെറ്റ് ഫ്ലിക്സിലൂടെ സ്ക്രീന്‍ ചെയ്ത ചിത്രമാണിത്. മികച്ച ഛായാഗ്രാഹയകനുള്ള അവാര്‍ഡും റോമയ്ക്കാണ് ലഭിച്ചത്.

മികച്ച സഹനടി റെജീന കിംഗ്. ഈഫ് സ്ട്രീറ്റ് കുഡ് ടോക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മഹേര്‍ഷല അലിയ്ക്കാണ് മികച്ച സഹനടനുള്ള പുരസ്കാരം. ഗ്രീന്‍ ബുക്കിലെ അഭിനയത്തിനാണ് പുരസ്കാരം. ബൊഹീമിയന്‍ റാപ്സൊഡികിന് മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ചു. മികച്ച ശബ്ദ മിശ്രണത്തിനും ബൊഹീമിയന്‍ റാപ്സൊഡികിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. പുരസ്കാര പ്രഖ്യാപനം തുടരുകയാണ്. റോമയ്ക്കും ബ്ലാക്ക് പാന്തറിനും രണ്ട് പുരസ്കാരങ്ങള്‍ ലഭിച്ചു. ഫ്രീ സോളോയ്ക്കാണ് മികച്ച ഡോക്യുമെന്ററിയ്ക്ക് ഉള്ള പുരസ്കാരം. എലിസബത്ത് ചായും ജിമ്മി ചിന്നും ചേര്‍ന്ന് ഒരുക്കിയ ഡോക്യുമെന്ററിയാണിത്.

മറ്റ് പുരസ്കാരങ്ങള്‍

മികച്ച അനിമേഷന്‍ ഹ്രസ്വ ചിത്രം; ബോ
ഡോക്യുമെന്ററി ഹ്രസ്വ ചിത്രം: പീരിഡ് എന്റ് ഓഫ് സെന്റന്‍സ്

മികച്ച ഡോക്യൂമെന്ററി: ഫ്രീ സോളോ

ചമയം, കേശാലങ്കാരം: വൈസ്

മികച്ച വസ്ത്രാലങ്കാരം: ബ്ലാക്ക് പാന്തര്‍

മികച്ച കാമറ: അല്‍ഫോണ്‍സോ ക്വാറോണ്‍, സിനിമ റോമ

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: ബ്ലാക്ക് പാന്തര്‍, മികച്ച

ശബ്ദ ലേഖനം(ബൊഹീമിയന്‍ റാപ്‌സഡിന്‍)

മികച്ച ക്യാമറ: അല്‍ഫോണ്‍സോ ക്വാറോണ്‍ (റോമ)

മികച്ച ആനിമേഷന്‍ ഫീച്ചര്‍ വിഭാഗം: സ്പൈഡര്‍മാന്‍ ഇന്‍റ് റ്റു ദ സ്പൈഡര്‍ വേഴേസ്

മികച്ച വിദേശഭാഷാ ചിത്രം; റോമ

ഒറിജിനല്‍ സോംഗ്- ലേഡി ഗാഗ
മികച്ച അവലംബിത തിരക്കഥ- ബ്ലാക്ക് ക്ലാന്‍സ്മാന്‍ ( ചാര്‍ലി വാഷെ, ഡേവിഡ് റോബിനോവിറ്റ്സ്, കെവിന്‍ വില്‍മോട്ട്, സൈപ്ക്ക് ലി

അവതാരകനില്ലാതെയാണ് ഇത്തവണത്തെ ഓസ്കാര്‍ പ്രഖ്യാപനം.1989 ന് ശേഷം ഇത് ആദ്യമായിട്ടാണ് അവതാരകനില്ലാതെ ഓസ്കാര്‍ പ്രഖ്യാപിക്കുന്നത്.അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണ് ഓസ്‌കാര്‍ അവാര്‍ഡ്. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top