രജനികാന്തും കമല്‍ഹാസനും ഒരുമിക്കുന്നു?

തമിഴകത്തെ സൂപ്പര്‍ താരങ്ങളാണ് രജനികാന്തും കമല്‍ഹാസനും. സിനിമയില്‍ ഇരുവരും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നവരുമാണ്. എന്നാല്‍ വെള്ളിത്തിരയില്‍ സ്റ്റെല്‍ മന്നനും ഉലകനായകനും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. തിരഞ്ഞെടുപ്പിലേക്കിറങ്ങുന്ന കമല്‍ഹാസന്‍ രജനികാന്തുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു.  കമല്‍ തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Read More:27 വർഷങ്ങൾക്കു ശേഷം രജനികാന്തും സന്തോഷ് ശിവനും ഒന്നിക്കുന്നു

രജനികാന്ത് തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി കൂടെ നില്‍ക്കുന്ന രജനികാന്തിന് നന്ദി പറഞ്ഞു കൊണ്ടാണ് കമല്‍ഹാസന്‍ പോസ്റ്റ് അവസാനിപ്പിച്ചത്. തിരഞ്ഞെടുപ്പിന് ഇറങ്ങുന്ന കമല്‍ഹാസന് ആശംസ നേര്‍ന്ന രജനികാന്തിന് നാളെകള്‍ നമ്മുടേതാണ് എന്നാണ് കമല്‍ഹാസന്‍ മറുപടി നല്‍കിയത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top