ചര്‍ച്ച് ആക്ട് ബില്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല

നിയമപരിഷ്‌ക്കാര കമ്മീഷന്‍ കൊണ്ടു വരുന്ന ചര്‍ച്ച് ആക്ട് ക്രൈസ്തവ വിശ്വാസികള്‍ക്ക് എതിരാണെന്നും ചര്‍ച്ച് ആക്ട് ബില്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെപ്പറ്റി സി ബി ഐ അന്വേഷിക്കുന്നതിനുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മാര്‍ച്ച് 2 ന് 42 കേന്ദ്രങ്ങളില്‍ നേതാക്കന്മാര്‍ ഫണ്ട് ശേഖരിച്ച് കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎം കൊലപാതകങ്ങള്‍ തുടരും എന്ന് പറയുന്ന സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്കേണ്ടത് അനിവാര്യമാണ്. കേസില്‍ പോലീസിന്റെ അന്വേഷണം ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത ശ്രമമാണ് സിപിഎം നടത്തുന്നത്. എന്തിനാണ് സിബിഐ അന്വേഷണത്തെ ഗവണ്മെന്റ് ഭയക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. എന്‍ എസ് എസിനെ തിരെയുള്ള കോടിയേരിയുടെ നിലപാട് അപലപനീയമാണ്.
Read Also: മി ടൂ ആരോപണത്തില്‍ എം ജെ അക്ബറിന്റെ മാനനഷ്ടക്കേസ്; മാധ്യമ പ്രവർത്തക പ്രിയ രമണിക്ക് ജാമ്യം
സാമുദായിക സംഘടനകള്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.തങ്ങളുടെ വരുതിയില്‍ വരാത്തവരെ ഭരണം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ നാളെ നടക്കും.ഘടക കക്ഷികളുടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷമേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ മുണ്ടാകുള്ളുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പിണറായി സര്‍ക്കാരിന്റെ 1000 ദിനങ്ങള്‍ കൊണ്ട് പാറക്കല്‍ മാത്രമേ നടക്കുന്നുള്ളൂ.യു ഡി എഫ് കൊണ്ട് വന്ന പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here