മിടൂ ആരോപണത്തില്‍ എം ജെ അക്ബറിന്റെ മാനനഷ്ടക്കേസ്; മാധ്യമ പ്രവർത്തക പ്രിയ രമണിക്ക് ജാമ്യം
മുൻ കേന്ദ്ര മന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ട കേസിൽ മാധ്യമ പ്രവർത്തക പ്രിയ രമണിക്ക് ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം നൽകിയത്. പതിനായിരം രൂപയുടെ സ്വന്തം ജാമ്യം ആണ് അനുവദിച്ചത് . കേസിൽ പ്രിയ രമണി ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. കേസ് വാദം കേൾക്കാനായി മാർച്ച് 8ലേക്ക് മാറ്റി. എം ജെ അക്ബർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പ്രിയ രമണി ആരോപിച്ചതാണ് കേസിന് ആധാരം.
കേന്ദ്രമന്ത്രി അക്ബറിനെതിരെ വീണ്ടും ‘മീ ടൂ’ ആരോപണം
മീ ടൂ കാമ്പയിന്റെ ഭാഗമാ യിട്ടായിരുന്നു പ്രിയ രമണിയുടെ തുറന്ന് പറച്ചിൽ. തങ്ങളില്‍ ചിലര്‍ എംജെ അക്ബറിന്റെ ലൈംഗികാതിക്രമവും പീഡനവും നേരിട്ടവരാണെന്നും മറ്റ് ചിലര്‍ ഇത്തരം കാര്യങ്ങള്‍ക്ക് സാക്ഷികളാണെന്നുമാണ് പ്രിയ വ്യക്തമാക്കിയത്.
എംജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി മാധ്യമപ്രവർത്തക പല്ലവി ഗോഗോയ്
ആരോപണത്തിന് പിന്നാലെ അക്ബര്‍ മന്ത്രിസ്ഥാനം രാജി വച്ചിരുന്നു. ഒക്ടോബര്‍ എട്ടിനാണ് രമണി അക്ബറിനെതിരെ മീടൂ ക്യാമ്പെയിനിലൂടെ ആരോപണവുമായി രംഗത്ത് എത്തിയത്. അതേ സമയം ഒരു വര്‍ഷം മുമ്പ് ഒരു മാഗസിനില്‍ ഇത് സംബന്ധിച്ച സൂചനയും പ്രിയ നല്‍കിയിരുന്നു. അന്ന് പേര് വെളിപ്പെടുത്തിയിരുന്നില്ല. പ്രിയ രമണിയെ പിന്തുണച്ചും അക്ബറിനെതിരായ ആരോപണങ്ങള്‍ ശരിവച്ചും 20 വനിത മാധ്യമപ്രവര്‍ത്തകര്‍ പൊതുപ്രസ്താവന ഇറക്കിയിരുന്നു.ഏഷ്യന്‍ ഏജില്‍ എംജെ അക്ബറിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന 19 പേരും ഡെക്കാണ്‍ ക്രോണിക്കിളിലെ ഒരു മുന്‍ മാധ്യമപ്രവര്‍ത്തകയുമാണ് അക്ബറിനെതിരെ രംഗത്ത് എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here