എംജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി മാധ്യമപ്രവർത്തക പല്ലവി ഗോഗോയ്

മുൻ കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ വീണ്ടും മീടൂ ആരോപണം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ പബ്ലിക് റെഡിയോ ന്യൂസിന്റെ ചീഫ് ബിസിനസ്സ് എഡിറ്റർ പല്ലവി ഗോഗോയ് ആണ് എംജെ അക്ബറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

23 വർഷം മുമ്പ് തന്നെ എം ജെ അബ്കർ ലൈംഗികമായി പീഡി പ്പിച്ചതായി പല്ലവി ട്വിറ്ററിൽ ആരോപിക്കുന്നു. എം ജെ അക്ബറിനൊപ്പം ഏഷ്യൻ ന്യൂസിൽ പ്രവർത്തിച്ചിരുന്ന സമയത്താണ് താൻ ബലാത്സംഗ ത്തിന് ഇരയായതെന്ന് പല്ലവി ഗൊഗോയ് വ്യക്തമാക്കി. 1994ലാണ് അക്ബർ പീഡിപ്പിച്ചതെന്നും പല്ലവി പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top