പിണറായി മന്ത്രിസഭയുടെ ആയിരം ദിനാഘോഷങ്ങൾക്ക് ഇന്ന് സമാപനം

പിണറായി മന്ത്രിസഭയുടെ ആയിരം ദിനാഘോഷങ്ങൾക്ക് ഇന്ന് സമാപനം .ഈ മാസം 20നാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത് .ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ നിരവധി പരിപാടികൾ പ്രഖ്യാപിച്ചു .
വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സമാപന സമ്മേളന വേദിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. നവകേരളത്തിനായുള്ള നവോത്ഥാനം എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. വാർഷികാഘോഷമാണ് സാധാരണമെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ആയിരം ദിനാഘോഷം നിശ്ചയിച്ചത് .
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here