ഇമാം പെൺകുട്ടിയെ പീഡിപ്പിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇമാം പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കുന്നതിനും പ്രതിയെ എത്രയും വേഗം കണ്ടെത്തുന്നതിനും പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ ഉത്തരവായി. സംഘത്തിൽ 14 പേരാണുളളത്. തിരുവനന്തപുരം റേഞ്ച് ഐ.ജി യുടെ നേരിട്ടുളള നിയന്ത്രണത്തിലായിരിക്കും സംഘം പ്രവർത്തിക്കുന്നത്.
നെടുമങ്ങാട് ഡി.വൈ.എസ്.പി യുടെ ചുമതല വഹിക്കുന്ന തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോകൻ.ഡി, പാലോട് ഇൻസ്‌പെക്ടർ മനോജ്കുമാർ.കെ.ബി, വിതുര എസ്.എച്ച്.ഒ വി.നിജാം എന്നിവരും മൂന്ന് സബ്ബ് ഇൻസ്‌പെക്ടർമാരും മൂന്ന് അസിസ്റ്റൻറ് സബ്ബ് ഇൻസ്‌പെക്ര്!മാരും രണ്ട് സീനിയർ സിവിൽ പോലീസ് ഓഫീസർമാരും മൂന്ന് സിവിൽ പോലീസ് ഓഫീസർമാരും അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
Read Also : തനിക്കെതിരെ ചുമത്തിയ പീഡനക്കുറ്റം സിപിഎം പളളികമ്മറ്റി പ്രസിഡന്‍റിന്‍റെ പ്രേരണമൂലം; മുന്‍ ഇമാം
കേസ്സിലെ പ്രതികളെ പിടികൂടുന്നതിന് സംസ്ഥാനത്തും പുറത്തുമായി അഞ്ച് സംഘങ്ങൾ അന്വേഷണം നടത്തിവരികയാണ്. സൈബർ സെല്ലിൻറെയും സ്‌പെഷ്യൽ ബ്രാഞ്ചിൻറെയും സഹകരണത്തോടെ കേരള പോലീസിൻറെ വിവിധ വിഭാഗങ്ങൾ കാര്യക്ഷമമായി അന്വേഷണം നടത്തിവരുന്നു.
പ്രതിക്ക് താമസസൗകര്യവും സാമ്പത്തികസഹായവും നൽകിവന്നിരുന്ന സഹോദരങ്ങൾ ഉൾപ്പെടെ ഏഴ് പേരെക്കൂടി കേസിൽ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കൃത്യത്തിന് ഉപയോഗിച്ച കാർ ഒളിപ്പിച്ചതിനും ഇവർക്കെതിരെ കേസുണ്ട്. കൂടാതെ കുട്ടിയെ തിരിച്ചറിയുന്ന വിധത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനും ഇമാമിനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here