തനിക്കെതിരെ ചുമത്തിയ പീഡനക്കുറ്റം സിപിഎം പളളികമ്മറ്റി പ്രസിഡന്‍റിന്‍റെ പ്രേരണമൂലം; മുന്‍ ഇമാം

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മതപ്രഭാഷകനായ ഷഫീഖ് ഖാസിമി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അൽപസമയത്തിനകം പരിഗണിക്കും. തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
പള്ളിയിലെ ഇമാമായിരുന്ന താന്‍ എസ്.ഡി.പി.ഐ വേദിയില്‍ പ്രസംഗിക്കാറുണ്ടായിരുന്നു. ഇത് ഇഷ്ടമല്ലാത്ത സി.പി.എമ്മുകാരനായ നിലവിലെ പള്ളിക്കമ്മിറ്റി പ്രസിഡൻറിന്‍റെ പ്രേരണ പ്രകാരമാണ് തനിക്കെതിരെ പരാതി നൽകിയതും കേസെടുത്തിട്ടുമുള്ളത്. ഇരയായി എന്ന് പറയുന്ന പെൺകുട്ടിയും കുടുംബവും പലപ്പോഴും തെൻറ വാഹനത്തിൽ യാത്ര ചെയ്യാറുള്ളതാണ്. തനിക്കെതിരെ വ്യാജ മൊഴി നൽകാൻ പെൺകുട്ടിയെ രാത്രിയും പകലും നിരന്തരം പീഢിപ്പിക്കുകയാണ്. തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം പൊലീസിെൻറ പീഢനവും ഭയക്കുന്നു. അന്വേഷണവുമായി സഹകരിക്കാനും ഏത് ഉപാധികളും അംഗീകരിക്കാനും തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
Read More: പി.ബി അബ്ദുൾറസാഖിന്റെ മകൻ ഷഫീഖ് റസാഖിനെ കേസിൽ കക്ഷിചേരാൻ ഹൈക്കോടതി അനുവദിച്ചു
മുന്‍ ഇമാം പീഡിപ്പിച്ചുവെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് പെണ്‍കുട്ടി. ശിശുക്ഷേമ സമിതിക്ക് മുന്നില്‍ നല്‍കിയ മൊഴി പെണ്‍കുട്ടി പൊലീസിനോട് ആവര്‍ത്തിച്ചു. മുന്‍ ഇമാമിനെതിരെ ഇത് ശക്തമായ തെളിവാവ്. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം തെളിഞ്ഞതും ഖാസിമിക്ക് തിരിച്ചടിയാണ്. തെളിവുകള്‍ക്കായി ഖാസിമിയുടെ ഇരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് നേരത്തേ പരിശോധന നടത്തിയിരുന്നു.
ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. പള്ളിക്കമ്മിററ്റിയംഗം നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസാണ് പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here