വയനാട്ടിൽ ഒരാൾക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി എത്തിയ കർണാടക ബൈരക്കുപ്പ് സ്വദേശിക്ക് കുരങ്ങു പനിയുള്ളതായി സ്ഥിരീകരിച്ചു. നിലവിൽ ഇയ്യാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വയനാടിന്റെ അതിർത്തിപ്രദേശമായ ബൈരക്കുപ്പ സ്വദേശിയായ യുവാവ് ജില്ലാ ആശുപത്രിയിൽ ചികിൽസയ്ക്കായി എത്തിയത്.ഇയാൾ കുരങ്ങു പനിയുടെ ലക്ഷണങ്ങൾ കാണിച്ചതിനാൽ സാമ്പിൾ മണിപ്പാൽ വൈറോളജി ലാബിൽ പരിശോധനയ്ക്കായി അയച്ചിരുന്നു. രോഗം സ്ഥിരീകരിച്ചെങ്കിലും ഇയാളുടെ നില ഇപ്പോൾ തൃപ്തികരമാണ്. ഇതോടെ ബൈരക്കുപ്പയിലും വയനാട്ടിലുമായി കുരങ്ങു പനി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു.
ആദ്യം തിരുനെല്ലി അപ്പപ്പാറ ഫാമിലി ഹെൽത്ത് സെന്ററിന്റെ അധീനതയിലുള്ള പ്രദേശത്തെ 36 വയസ്‌കാരനാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. പിന്നീട് ബാവലി സ്വദേശിയിലും രോഗം കണ്ടെത്തുകയായിരുന്നു. ജനുവരി മാസത്തിലായിരുന്നു രോഗബാധ സ്ഥിതീകരിച്ചത്. രോഗബാധ തടയുന്നതിനായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here