ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണമെന്ന് സന്ദേശമയച്ച യുവാവിന് മറുപടിയുമായി കിങ്ങ് ഖാന്‍

ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് സന്ദേശമയച്ച യുവാവിന് മറുപടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. അമൃത് എന്ന യുവാവിനാണ് ഷാരൂഖ് ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. ഷാരൂഖിന്റെ കടുത്ത ആരാധകനാണ് അമൃതിന്റെ സഹോദരന്‍ രാജു. ഭിന്നശേഷിക്കാരനായ രാജുവിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഷാരൂഖിനെ കാണണം എന്നുള്ളത്.
സഹോദരന്റെ ആഗ്രഹം അറിയിക്കാന്‍ 143 ദിവസത്തോളം തുടര്‍ച്ചയായി 143 ട്വീറ്റുകളാണ് അമൃത് ഷാരുഖിന് അയച്ചത്. അതില്‍ സഹോദരനുമൊത്തുള്ള ഒരു വിഡിയോയും കൂടി ഉണ്ടായിരുന്നു . അവസാനം അമൃതിന്റെ ട്വീറ്റിന് ഷാരൂഖിന്റെ മറുപടി എത്തിയിരിക്കുകയാണ്. സന്ദേശം കാണാന്‍ വൈകിയതിന് ക്ഷമ ചോദിച്ചു കൊണ്ടാണ് താരത്തിന്റെ മറുപടി.
Sorry Amrit I hadn’t seen your video. Please give my regards to mummyji & I will figure out & speak to RAJU soon. https://t.co/hBQvmLqHgQ
— Shah Rukh Khan (@iamsrk) 26 February 2019
‘ക്ഷമിക്കണം അമൃത്, വീഡിയോ കണ്ടിരുന്നില്ല. അമ്മയോട് ചോദിച്ചതായി പറയണം. ഞാന്‍ ഉടന്‍ രാജുവിനോട് സംസാരിക്കും’, ഷാരൂഖ് കുറിച്ചു.
ട്വിറ്ററിലൂടെ 143 തവണയാണ് അമൃത് താരത്തിന് സന്ദേശമയച്ചത്. ഓരോ ദിവസവും സന്ദേശമയക്കുമ്പോള്‍ ദിവസം കുറിക്കുമായിരുന്നു. ഒടുവില്‍ 143-ാമത്തെ ദിവസമാണ് ഷാരൂഖ് ഖാന്‍ മറുപടി നല്‍കിയത്.
Read More: ജാമിയ മില്ലിയയുടെ ഹോണററി ഡോക്ടറേറ്റ് ഷാരൂഖ് ഖാന് നല്‍കേണ്ടതില്ല; ആവശ്യം തള്ളി കേന്ദ്രം
“ഞാന്‍ താങ്കളുടെ ട്വീറ്റ് പ്രതീക്ഷിച്ചില്ല, എനിക്ക് ഇപ്പോള്‍ സമാധാനമുണ്ട്. ട്വിറ്റര്‍ വളരെ ശക്തിയുള്ള പ്ലാറ്റ്‌ഫോം ആണ്”. ഷാരൂഖിന്റെ ട്വീറ്റിന് മറുപടിയായി അമൃത് കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here