തീവ്രവാദത്തിനെതിരെ അടിയന്തര നടപടിയെടുക്കണം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയും

കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പരിധിയിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയും. തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.പുല്‍വാമ ഭീകരാക്രമണത്തിനും ബാലാക്കോട്ട് പ്രത്യാക്രമണത്തിനും പിന്നാലെയാണ് സമാധാന ശ്രമങ്ങള്‍ക്കുള്ള അമേരിക്കയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
US Secy of State issues statement in the light of strike by Indian Air Force in Balakot;states,”I spoke to Pak Foreign Min to underscore priority of de-escalating current tensions by avoiding military action&urgency of Pak taking action against terror groups operating on its soil pic.twitter.com/ac5nFKf8nw
— ANI (@ANI) February 27, 2019
കഴിഞ്ഞ ദിവസം ഇന്ത്യയുടെ വ്യോമാക്രമണം ഉണ്ടായതിന് പിന്നാലെയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പാക്കിസ്ഥാന് മുന്നറിയിപ്പുമായി രംഗത്തുവന്നത്. വ്യോമാക്രമണത്തിനു തൊട്ടുപിന്നാലെ മൈക്ക് പോംപിയോ ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാരുമായി ബന്ധപ്പെട്ടിരുന്നു.വ്യോമാക്രമണം പാകിസ്ഥാനെതിരെ നടത്തിയ സൈനിക നീക്കമായിരുന്നില്ലെന്നും ഭീകരവാദത്തിനെതിരായ നടപടിയാണെന്നും സുഷമ സ്വരാജ് വിശദീകരിച്ചു.
Read Also: അതിര്‍ത്തി പുകയുന്നു, വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍, തിരിച്ചടിച്ച് ഇന്ത്യ
പുല്‍വാമയില്‍ ജയ്ഷ് ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായും ചര്‍ച്ച നടത്തിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി പ്രസ്താവനയില്‍ അറിയിച്ചു. മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ സംയമനം പാലിക്കണമെന്ന് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരെ അറിയിച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here