ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് തോൽവി

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ കൈവിട്ടു. ബെംഗളൂരുവിൽ 7 വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തോൽപ്പിച്ചത്. 191 റൺസ് പിൻതുടർന്ന ഓസ്‌ട്രേലിയ 2 പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടന്നു. 113 റൺസുമായി പുറത്താകാതെ നിന്ന ഗ്ലെൻ മാക്‌സ്‌വെല്ലാണ് വിജയശിൽപ്പി.ഗ്ലെൻ മാക്‌സ്വെല്ലിനെ പിടിച്ചു കെട്ടാനുള്ള ഉശിരുണ്ടായിരുന്നില്ല സിദ്ദാർത്ഥ് കൗളിൻറെ പന്തുകൾക്ക്. അവസാന ഓവറിൽ വേണ്ട 9 റൺസ് 2 പന്ത് ശേഷിക്കെ ഓസീസ് മറികടന്നു
ബെംഗളൂരുവിൽ കത്തിപ്പടരുകയായിരുന്നു ഗ്ലെൻ മാക്‌സ്‌വെൽ. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച മാക്‌സി 50 പന്തിൽ സെഞ്ച്വറി നേടി. 40 റൺസെടുത്ത ഡാർസി ഷോർട്ടും ഒപ്പം കൂടിയതോടെ സ്വന്തം നാട്ടിലേറ്റ തോൽവിക്കുള്ള മധുരപ്രതികാരമായി ഓസീസിന് പരമ്പര നേട്ടം.
Read Also : ഇന്ത്യ-പാക് മത്സരം; രാജ്യത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് വിരാട് കോഹ്‌ലി
47 റൺസടുത്ത കെ.എൽ രാഹുലിന് ശേഷം കോഹ്‌ലിയും ധോണിയും ഒന്നിച്ചതോടെയാണ് ഇന്ത്യ മോശമല്ലാത്ത ടോട്ടലിലേക്ക് നീങ്ങിയത്. 38 പന്തിലാണ് കോഹ്‌ലി 72 റൺസെടുത്തത്.
23 പന്തിൽ 40 റൺസുമായി ധോണി മെല്ലപ്പോക്കെന്ന വിമർശനത്തെ ബൗണ്ടറി കടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here