വയനാട്ടില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു; 2018 ല്‍ രജിസ്റ്റര്‍ ചെയ്തത് 157 കേസുകള്‍

വയനാട്ടില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. 2018ല്‍ 157 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പോക്സോ കേസുകളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ജനസംഖ്യ അനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ ഉയര്‍ന്ന നിരക്കാണിത്.
അതേസമയം കേസ് റിപ്പോര്‍ട്ടിങ് അനുകൂലമായി കാണണമെന്ന് ചൈല്‍ഡ് ലൈന്‍ ഡിറക്ടര്‍ പറയുന്നു. 2018ല്‍ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 62 എണ്ണം കുട്ടികളെ പീഡിപ്പിച്ച കേസുകളാണ്. പോക്സോ കേസുകളുടെ എണ്ണവും ക്രമാധീതമായി വര്‍ദ്ദിച്ചു.11 കുട്ടികളെയാണ് കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടുപോയത്. കുട്ടികള്‍ കൊല്ലപ്പെട്ട കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം രണ്ട് മാസം പിന്നിടുമ്പോഴേക്കും കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ദനവുണ്ടായി.
കേസുകളുടെ റിപ്പോര്‍ട്ടിങ് കൂടിയത് അനുകൂലമായി കാണണമെന്നാണ് വയനാട് ജില്ലാ ചൈല്‍ഡ് ലൈന്‍ ഡിറക്ടര്‍ പറയുന്നത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നിയമസംവിധാനങ്ങളെക്കുറിച്ചുളള അവബോധമാണ് റിപ്പോര്‍ട്ടിങ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here