Advertisement

കാലിക്കറ്റ് സർവ്വകലാശാലയിൽ സംഘർഷം; എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

February 28, 2019
Google News 1 minute Read

കാലിക്കറ്റ് സർവ്വകലാശാലയലിൽ എസ്.എഫ്.ഐഎം.എസ്.എഫ് സംഘർഷം. സി സോൺ കലോത്സവത്തെ ചൊല്ലിയാണ് സംഘർഷം.

സിസോൺ കലോത്സവം എം.എസ്.എഫ് ഭരിക്കുന്ന യൂണിയനിലുള്ള കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം നൽകുന്നില്ലെന്ന് എം.എസ്.എസ് വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ വൈസ് ചാൻസലർ അനകൂല നിലപാടെടുത്തില്ലെന്നു പറഞ്ഞ് എം.എസ്.എ ഇന്നു രാവിലെ വൈസ് ചാൻസലറെ ഉപരോധിക്കുകയും അദ്ദേഹത്തെ പൂട്ടിയിടുകയും ചെയ്തിരുന്നു.

Read Also : 52 ദിവസം മാത്ര അധ്യയനം നടത്തി പരീക്ഷ പ്രഖ്യാപിച്ച് കാലിക്കറ്റ് സർവ്വകലാശാല; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

സിസോൺ കലോത്സവം അഭിമന്യുവിന്റെ അച്ഛനും അമ്മയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ഇത് എസ്.എഫ്.ഐ മേളയാക്കി മാറ്റിയെന്നാണ് എം.എസ്.എഫിന്റെ ആരോപണം.

ഉദ്ഘാടനം കഴിഞ്ഞതിനുശേഷം വൈസ് ചാൻസലറെ പൂട്ടിയിട്ട മുറിയ്ക്ക് സമീപത്തേക്ക് പ്രകടനവുമായി എസ്.എഫ്.ഐ പ്രവർത്തകർ എത്തിയതോടെ സ്ഥലത്ത് സംഘർഷം ഉടലെടുക്കുകയായിരുന്നു. സംഘർഷത്തിൽ എട്ടുവിദ്യാർഥികൾക്ക് പരുക്കുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here