കാസര്‍കോട് അഞ്ചു കോടി രൂപയുടെ നഷ്ടം കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു കോടി രൂപയുടെ നഷ്ടമാണ് കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസുകാരെ തള്ളിപ്പറയാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ലെന്നും ഇത് കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സി പി എം പ്രവര്‍ത്തകര്‍ അക്രമത്തിന് പോകരുത്.സമാധാനത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. സമാധാനം ഉണ്ടങ്കിലേ നാടിന് വികസനം ഉണ്ടാകൂ. സമാധാനമാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.പെരിയയിലെ കൊലപാതകത്തിനു ശേഷം കാസര്‍കോട് കോണ്‍ഗ്രസ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച് മന്ത്രി ഇ പി ജയരാജന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Read Also: കാസര്‍കോട് ഇരട്ടക്കൊലപാതകം; അന്വേഷണത്തില്‍ രാഷ്ട്രീയം നോക്കില്ലെന്ന് ഡിജിപി
കൊലപാതകത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ക്രിമിനല്‍ അഴിഞ്ഞാട്ടവും കൊള്ളയും നടത്തുകയാണെന്നായിരുന്നു ജയരാജന്റെ ആരോപണം. കാര്യങ്ങള്‍ കേള്‍ക്കാനുള്ള സഹനശക്തി പോലും കോണ്‍ഗ്രസിനില്ലെന്നും അതിനാലാണ് സര്‍വകക്ഷി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയതെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.
അതേസമയം കാസര്‍കോട് കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് ഡിസിസി നടത്തിയ നാല്പത്തിഎട്ട് മണിക്കൂര്‍ നിരാഹാര സമരം ഇന്ന് അവസാനിച്ചു.സമരത്തിന് നേതൃത്വം നല്കിയ ഡിസിസി അധ്യക്ഷന്‍ ഹക്കീം കുന്നിലിന് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ നാരങ്ങാ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്..കൃപേഷിന്റെയും ശരത്‌ലാലിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരത്തേക്ക് നടത്തുന്ന വീര സ്മൃതിയാത്ര നാളെ പെരിയയില്‍ നിന്നും ആരംഭിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here