Advertisement

നല്ല വാര്‍ത്തയാണ് അവിടെ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്; ഇന്ത്യ-പാക് ഭിന്നതയില്‍ പ്രതികരണവുമായി ട്രംപ്

February 28, 2019
Google News 8 minutes Read

ഇന്ത്യ-പാക് ഭിന്നതയില്‍ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ‘നല്ല വാര്‍ത്തയാണ് അവിടെ നിന്നും ഇപ്പോള്‍ പുറത്തുവരുന്നതെന്നായിരുന്നു ട്രംപിന്‍റെ  പ്രതികരണം.

ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധസമാനമായ സാഹചര്യമുണ്ടായതിന്‍റെ രണ്ടാം ദിനത്തിലാണ് യു.എസ് പ്രസിഡന്റ്  പ്രതികരണവുമായി രംഗത്തെത്തിയത്.

Read More: ഹിന്ദി പാട്ടിനൊപ്പം ചുവടുവെച്ച് ‘ഡോണാള്‍ഡ് ട്രംപ്’; വീഡിയോ വൈറല്‍

ഫെബ്രുവരി 14-ന് പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ ഭാകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ തര്‍ക്കത്തില്‍ യു.എസും ചൈനയും ഉള്‍പ്പെടെയുള്ള ലോകശക്തികള്‍ ഇടപെട്ടിരുന്നു.

പുൽവാമ ഭീകരാക്രമണത്തെ  തുടർന്ന് ഇന്ത്യയ്ക്കും പാക്കിസ്താനും ഇടയിൽ അപകടകരമായ സാഹചര്യമാണ് നില നിൽക്കുന്നതെന്ന് അമേരിക്ക നേരത്തെ പറഞ്ഞിരുന്നു.  പുൽവാമ ഭീകരാക്രമണം ഇരു രാജ്യങ്ങൾക്കുമിടയിലെ സ്ഥിതി വഷളാക്കിയിരിക്കുകയാണ്.  40 സൈനികര്‍ നഷ്ടപ്പെട്ട ഇന്ത്യയുടെ വികാരം മാനിക്കുന്നവെന്നും  പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

Read More: ഞാനും എന്നെ പോലെയുളള നിരവധി യുവ പാക്കിസ്താന്‍ പൗരൻമാരും ഇന്ത്യൻ പൈലറ്റിനെ വിട്ടയക്കണമെന്ന് ആഗ്രഹിക്കുന്നു; ഫാത്തിമ ഭൂട്ടോ

ഇന്ത്യ പാക് തര്‍ക്കം പരിഹരിക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹം. അതിന് അമേരിക്ക മുൻകൈയെടുത്തുവരികയാണെന്നും ട്രംപ് പ്രതികരിച്ചു. ഭീകര സംഘടനകൾക്കുള്ള സഹായം നിർത്തണമെന്ന് അമേരിക്ക  പാക്കിസ്ഥാനോട്  ആവശ്യപ്പെട്ടിരുന്നു. തീവ്രവാദത്തിനെതിരെ സ്വയം പ്രതിരോധത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണും വ്യക്തമാക്കിയിരുന്നു. ‘ഇരു രാജ്യങ്ങളെയും അക്രമത്തില്‍ നിന്നും പിന്തിരിപ്പാന്‍ മധ്യസ്ഥ ശ്രമം നടത്തി വരുകയാണെന്നും ട്രംപ്  പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here