ഹിന്ദി പാട്ടിനൊപ്പം ചുവടുവെച്ച് ‘ഡോണാള്‍ഡ് ട്രംപ്’; വീഡിയോ വൈറല്‍

ഈ വീഡിയോ കണ്ടാല്‍ ആരുമൊന്ന് ചിരിച്ചു പോകും. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ബോളിവുഡ് പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുകയാണോ എന്ന് തോന്നിപ്പോകുന്ന ഒരു വീഡിയോ. ‘മാഡ് ലിബറല്‍’ എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസറ്റു ചെയ്തിരിക്കുന്നത്. രണ്‍വീര്‍ സിങിന്റെ ഒറിജിനലിനെ വെല്ലുന്ന മാഷപ്പാണ് മാഡ് ലിബറല്‍ നിര്‍മ്മിച്ച് ഷെയര്‍ ചെയ്തത്. ട്രംപിന്റെ ഡാന്‍സ് വീഡിയോ വൈറലായിരിക്കുകയാണ്.

രണ്‍വീര്‍ സിങ് നായകനായി എത്തിയ ബാജിറാവോ മസ്താനിയിലെ ‘മല്‍ഹാരി’ എന്ന ഗാനത്തില്‍, രണ്‍വീറിന്റെ മുഖം മോര്‍ഫ് ചെയ്ത് ട്രംപിന്റേതാക്കി മാറ്റിയതാണ് വീഡിയോ. ‘പെഷ്‌വ വാരിയര്‍ ട്രംപ്’എന്ന ക്യാപ്ഷനോടെ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത വീഡിയോ ഇതിനോടകം കണ്ടത് മൂന്നര ലക്ഷത്തോളം പേരാണ്. 2000ത്തോളം പേര്‍ ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top