Advertisement

‘യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മരിച്ചു’; എക്സിൽ നിറഞ്ഞ് പതിനായിരക്കണക്കിന് പോസ്റ്റുകൾ; ജീവിതത്തിൽ ഒരിക്കലും ഇത്രയും സുഖം അനുഭവിച്ചിട്ടില്ലെന്ന് ട്രംപ്

16 hours ago
Google News 2 minutes Read

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ‘ട്രംപ് മരിച്ചു’ എന്ന തരത്തിലുള്ള പതിനായിരക്കണക്കിന് പോസ്റ്റുകളാണ് ശനിയാഴ്ച എക്സ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ്ങായത്. വിഷയത്തിൽ പ്രതികരണവുമായി ട്രംപ് രംഗത്തെത്തി. അമേരിക്കൻ പ്രസിഡൻ്റ് മരണപ്പെട്ടുവെന്ന അഭ്യൂഹ വാർത്തകൾ അദ്ദേഹം തള്ളി. വാർത്തകളോട് പരിഹാസ രൂപത്തിലാണ് ട്രംപിൻ്റെ പ്രതികരണം.

ജീവിതത്തിൽ ഒരിക്കലും ഇത്രയും സുഖം അനുഭവിച്ചിട്ടില്ലെന്ന് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. NEVER FELT BETTER IN MY LIFE എന്നാണ് ട്രംപിൻ്റെ പ്രതികരണം. ജോ ബൈഡൻ പല ദിവസങ്ങളിലും പൊതുവേദികളിൽ പ്രത്യക്ഷപ്പെടില്ലായിരുന്നു. അന്ന് ഇത്തരം വാർത്തകളുണ്ടായില്ലെന്നും ട്രംപ് വിമർശിച്ചു. ‘ട്രംപ് ഇസ് ഡെഡ്’ “TrumpIsDead എന്ന ഹാഷ്‌ടാഗിലാണ് ട്രംപ് മരണപ്പെട്ടുവെന്ന് പ്രചരിച്ചത്.

ഇതിന് ഗോൾഫ് കളിക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ട്രംപ് അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞത്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിൻ്റെ പ്രസ്താവനയാണ് അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണം. ട്രംപ് ആരോഗ്യവാനും ഊർജ്ജസ്വലനുമാണെന്ന് ഊന്നിപ്പറഞ്ഞ വാൻസ്, അപ്രതീക്ഷിത സംഭവങ്ങൾ തള്ളിക്കളയാനാവില്ലെന്നും പറഞ്ഞിരുന്നു.

എന്തെങ്കിലും സംഭവിച്ചാൽ നേതൃത്വം ഏറ്റെടുക്കാൻ താൻ തയ്യാറാണ് എന്ന് ഓഗസ്റ്റ് 27ന് യുഎസ്എ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വാൻസ് പറഞ്ഞിരുന്നു. അതേസമയം, ട്രംപ് പൂർണ്ണ ആരോഗ്യവാനും ഊർജ്ജസ്വലനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 200 ദിവസത്തിനിടയിൽ എനിക്ക് ധാരാളം തൊഴിൽപരമായ പരിശീലനം ലഭിച്ചു. ദൈവത്തെ ഓർത്ത് ഒരു ദുരന്തം സംഭവിക്കുകയാണെങ്കിൽ, എനിക്ക് ലഭിച്ചതിനേക്കാൾ മികച്ച പരിശീലനം വേറെയില്ലെന്നും വാൻസ് പറഞ്ഞു. ട്രംപ് ഇപ്പോഴും മികച്ച ആരോഗ്യത്തിലാണെന്നും, പുലർച്ചെയും രാത്രി വൈകിയും അദ്ദേഹം ഊർജ്ജസ്വലനായി ജോലി ചെയ്യുമെന്നും വാൻസ് വ്യക്തമാക്കി.

Story Highlights : trump’s reply for trending rumors death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here