ചങ്കിനകത്ത് സിനിമയെങ്കില്‍ ചങ്കുറപ്പോടെ ഫെഫ്കയുണ്ട് കൂടെ; അവസരങ്ങൾ തേടുന്നവർക്കായ് ഫെഫ്ക ഷോര്‍ട് ഫിലിം ഫെസ്റ്റ്
‘ചങ്കിനകത്ത് സിനിമയെങ്കില്‍ ചങ്കുറപ്പോടെ ഫെഫ്കയുണ്ട് കൂടെ’ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ഈ വര്‍ഷത്തെ ഷോര്‍ട് ഫിലിം ഫെസ്റ്റിന്റെ ടാഗ് ലൈനാണിത്. സിനിമ സ്വപ്നവുമായി ജീവിക്കുന്ന നിരവധി ആളുകളുണ്ട് നമുക്ക് ചുറ്റും. അത്തരക്കാർക്ക് കഴിവ് തെളിയിക്കാനുളള സുവർണാവസരം ഒരുക്കിയിരിക്കുകയാണ് ഫെഫ്ക. കഴിവുളളവരെ ബിഗ്സ്ക്രീനിലേക്ക് എത്തിക്കാനുളള ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഷോര്‍ട് ഫിലിം ഫെസ്റ്റ്. സിനിമ സ്വപ്നത്തിലേക്ക് ഒരു കൂട്ടം പ്രഗത്ഭരുടെ കൈത്താങ്ങാണ് ഫെസ്റ്റ്.
മുപ്പത് മിനിട്ടില്‍ കവിയാത്ത ഷോര്‍ട്ഫിലിം ഒരുക്കി ആര്‍ക്കുവേണമെങ്കിലും ഫെസ്റ്റില്‍ മല്‍സരിക്കാം. മലയാളചിത്രം തന്നെ വേണണെന്ന് നിര്‍ബന്ധമില്ല. പക്ഷേ മറ്റു ഭാഷയിലെ ചിത്രങ്ങള്‍ക്ക് നിര്‍ബന്ധമായും ഇംഗ്ലീഷ് സബ്ടൈറ്റില്‍ വേണം. ഒരാള്‍ക്ക് എത്ര എന്‍ട്രി വേണമെങ്കിലും സമര്‍പ്പിക്കാം. വിവിധ മേളകളിലും യുട്യൂബിലും അപ്‍ലോഡ് ചെയ്ത സിനിമകളും അയക്കാം.
Read More: ഡബ്ലിയുസിസിയുടെ ഹർജിയിൽ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതിയുടെ നോട്ടീസ്
പ്രഗല്‍ഭരുടെ മേല്‍നോട്ടം മാത്രമല്ല കൈനിറയെ സമ്മാനങ്ങളും ഷോര്‍ട് ഫിലിമൊരുക്കുന്നവരെ കാത്തിരിക്കുന്നുണ്ട്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനം അമ്പതിനായിരം രൂപയുമാണം. മാത്രമല്ല മികച്ച സംവിധായകന്‍, രചയിതാവ്, നടന്‍, നടി. ഛായാഗ്രഹകന്‍, എന്നിവര്‍ക്ക് പ്രത്യേക അവാര്‍ഡുണ്ട്. ക്യാംപസ് പ്രവാസി സിനിമകള്‍ക്കും പ്രത്യേക പുരസ്കാരം ലഭിക്കും.
ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രപ്രവര്‍ത്തകരാണ് ഫെസ്റ്റിന് ജൂറിയായെത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് http://www.fefkadirectors.com, fefkadirectors@gmail.com, 0484-2408156, 09544342226, 8921270033 എന്നി നമ്പറുകളിലും ബന്ധപ്പെടാം. അവസാന തിയതി മാര്‍ച്ച് 15 ആണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here