സൈനികരുടെ നേട്ടം വ്യക്തിപരമാക്കാന്‍ മോദി ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

രാജ്യം വ്യക്തിയുടെ കരങ്ങളില്‍ അല്ലെന്നും ലക്ഷ കണക്കിന് സൈനികരുടെ കരങ്ങളിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ നേട്ടമാക്കി മാറ്റാന്‍ നരേന്ദ്ര മോദി ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. താന്‍ നേരത്തെ ബി ജെ പിയുടെ നയങ്ങളെ വിമര്‍ശിക്കുകയാണ് ചെയ്തത് .നരേന്ദ്ര മോദിക്കു നേരെയായിരുന്നു തന്റെ വിമര്‍ശനം. മറ്റൊരു പ്രസംഗവും താന്‍ നടത്തിയിട്ടില്ലെന്നും ഇനിയും ബി ജെ പി യെ വിമര്‍ശിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ലോക രാഷ്ട്രങ്ങളുടെ ഇടപെടലാണ് സൈനികനെ വിട്ടയക്കാന്‍ പാകിസ്താനെ പ്രേരിപ്പിച്ചത്. രാജ്യ സുരക്ഷയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.
Read Also: യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദിയുടെ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍
ഇതെല്ലാം സൈനികരുടെ നേട്ടമാണെന്നും ബി ജെ പിയുടെ നേട്ടമല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. 40 സൈനികരെ വധിച്ച ഭീകരനെ മുന്‍പ് വിട്ടയച്ചത് ബി ജെ പിയാണ്. ഇന്ത്യന്‍ സൈനികരെ പരിഹസിച്ചത് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതാണ്. സൈന്യത്തെ വില കുറച്ച് കാണിക്കാന്‍ മോഹന്‍ ഭാഗവത് ശ്രമിച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ചര്‍ച്ച് ആക്ടുമായി ബന്ധപ്പെട്ട് യാതൊരു ബില്ലും പാസായിട്ടില്ല.അങ്ങനെ ഒരു തീരുമാനവും സംസ്ഥാന സര്‍ക്കാറിനില്ല.
Read Also: കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ദേശദ്രോഹപരമെന്ന് പി എസ് ശ്രീധരന്‍പിള്ള
ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ട് യാതൊരു നിയമ നിര്‍മ്മാണവും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിര്‍ത്താന്‍ യുഡിഎഫും ബിജെപിയും മുന്നോട്ട് വരണം. എല്ലാ പാര്‍ട്ടികളുമായി യോജിച്ച് സമരം നടത്താന്‍ എല്‍ഡിഎഫ് തയ്യാറാണ്. സിപിഎമ്മിനെ അക്രമകാരികളാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം അവസ്ഥ മറക്കരുത്.ഒരു വിരല്‍ സി പി എം നെതിരെ ചൂണ്ടുമ്പോള്‍ 4 വിരല്‍ അവര്‍ക്കെതിരെയാണെന്ന് മറക്കരുതെന്നും കോടിയേരി വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്നസെന്റ് മത്സരിക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. എറണാകുളം ലോക്‌സഭ സീറ്റിലടക്കം ഏത് പാര്‍ട്ടി മത്സരിക്കുമെന്ന കാര്യം തീരുമാനമായിട്ടില്ല. സിപിഎം തന്നെ എറണാകുളത്ത് മത്സരിക്കണമെന്നില്ലെന്നും ഇടത് മുന്നണിയിലേയ്ക്ക് പുതുതായി വന്ന പാര്‍ട്ടികള്‍ക്ക് സീറ്റ് നല്‍കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here