കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ദേശദ്രോഹപരമെന്ന് പി എസ് ശ്രീധരന്‍പിള്ള

യുദ്ധം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദിയുടെ ശ്രമമാണെന്ന കോടിയേരിയുടെ പ്രസ്താവന ദേശദ്രോഹപരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കേരളത്തില്‍ വര്‍ഗ്ഗീയ വികാരം ഉണര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. പ്രസ്താവന പിന്‍വലിക്കാന്‍ സിപിഎം തയ്യാറാകണം. അല്ലാത്ത പക്ഷം സിപിഎമ്മിന്റെ അംഗീകാരം റദ്ദാക്കണം. കോടിയേരിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Read Also: യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദിയുടെ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍
പുല്‍വാമയിലെ ഭീകരാക്രമണത്തിന് മറുപടിയായി പാക് അധീനമേഖലകളിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ ഇന്നലെ തിരിച്ചടി നടത്തിയതിനു പിന്നാലെയാണ് യുദ്ധത്തെപ്പറ്റിയുള്ള പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.
യുദ്ധം ഒരു പ്രശ്‌നത്തിന്റെയും പരിഹാരമല്ലെന്നും ഭയം കൊണ്ട് ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമെന്ന് പറയുമ്പോഴും കശ്മീരികളെ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പാകിസ്ഥാനെ എതിരിടുന്നതിന് കാശ്മീരികളെ കൂടെ നിര്‍ത്തേണ്ടതുണ്ടെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം. അതേ സമയം കോടിയേരിയുടെ പ്രസ്താവന മുഖ്യമന്ത്രി വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് പി കെ കൃഷ്ണദാസും രംഗത്തെത്തി. ചാരപ്രവര്‍ത്തനം നടത്തുന്നതിന് പാകിസ്ഥാനില്‍ നിന്നും എന്ത് പ്രതിഫലമാണ് ലഭിക്കുന്നതെന്ന് കോടിയേരി വ്യക്തമാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here