അഭിമാനമാണ് അഭിനന്ദന്‍; തിരിച്ചെത്തിയ വൈമാനികനെ സ്വാഗതം ചെയ്ത് മോദി

പാക് കസ്റ്റഡിയില്‍നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ അഭിമാനം വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വാഗതം ചെയ്ത് കേന്ദ്ര നേതാക്കള്‍ രംഗത്തെത്തി. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് ‘അഭിമാനമാണ് അഭിനന്ദന്‍’ എന്നാണ്. ആറുമണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് അഭിനന്ദന്‍ ഇന്ത്യയിലെത്തിയത്.അതേസമയം അഭിനന്ദന്‍ വര്‍ധമാനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു.


ജയ്ഹിന്ദ് എന്നാണ് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആദ്യ പ്രതികരണം നടത്തിയത്. രാഹുല്‍ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, അഭ്യന്ത്രമന്ത്രി രാജ്നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ്, എം പി രാജീവ് ചന്ദ്രശേകര്‍, സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, തുടങ്ങി ദേശീ നേതാക്കളെല്ലാം അഭിനന്ദനെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തു.


Read More: അഭിനന്ദന്‍ വര്‍ധമാനെ വിശദമായ മെഡിക്കല്‍ പരിശോധനക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകും

 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More