Advertisement

അഭിനന്ദന്‍ വര്‍ധമാനെ വിശദമായ മെഡിക്കല്‍ പരിശോധനക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകും

March 1, 2019
Google News 8 minutes Read

പാക് പിടിയിലായ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി.അദ്ദേഹത്തെ ഇനി അമൃത് സറിലേക്ക് കൊണ്ടുപോകും. അതിനു ശേഷം ഡല്‍ഹിയില്‍ എത്തിക്കും. അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയിലെത്തിയെന്നും വിശദമായ പരിശോധനകള്‍ക്കായി അദ്ദേഹത്തെ ഇനി കൊണ്ടുപോകുമെന്നും വ്യോമസേനാ മേധാവി സ്ഥിതീകരിച്ചു. നാളെ അഭിനന്ദന്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും.

വാഗാ അതിര്‍ത്തിയില്‍ ബിഎസ്എഫാണ് അഭിനന്ദന്‍ വര്‍ത്തമാനെ പാക് അധികൃതരില്‍ നിന്ന് സ്വീകരിച്ചത്. മലയാളിയായ വ്യോമാസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജോയ് തോമസ് കുര്യനും പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും ബിഎസ്എഫിനെ അനുഗമിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന ഉടന്‍ അഭിനന്ദനെ വിശദമായ വൈദ്യ പരിശോധനക്കായി അമൃത്സറിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകും.


അഭിനന്ദനെ ഇന്ത്യയിലെത്തിക്കുന്നതില്‍ പാക്കിസ്താന്‍ ആറുമണിക്കൂറോളം കാലതാമസം വരുത്തിയത് ആശങ്കകള്‍ക്ക് വഴിവച്ചിരുന്നു.


വൈകിട്ട് 5. 20 തിന് അഭിനന്ദന്‍ വര്‍ധമാനെ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് അഭിനന്ദന്റെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് അഭിനന്ദനെ സ്വീകരിക്കാന്‍ കാത്തുനിന്നത്.

Read Moreസാഭിമാനം ഈ നിമിഷം; അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി (വീഡിയോ)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here