Advertisement

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഗതാഗത പരിഷ്‌ക്കരണത്തിന് തീരുമാനം

March 1, 2019
Google News 1 minute Read

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഗതാഗത പരിഷ്‌ക്കരണത്തിന് തീരുമാനം. മാലിന്യ നിർമ്മാർജ്ജനവും സൗന്ദര്യ വൽക്കണവുമുൾപ്പടെ നിരവധി മാറ്റങ്ങൾക്കാണ് ജില്ലാ ഭരണകൂടം പദ്ധതികളൊരുക്കുന്നത്.

കരിപ്പൂര്‍ വിമാനത്താവള പരിസരത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും എയർപോർട്ട് അതോറിറ്റിയുടെയും തീരുമാനം. മലപ്പുറം ജില്ല കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിപ്പൂര്‍ വിമാനത്താവള വ്യോമ ഗതാഗത സുരക്ഷിതത്വ പാരിസ്ഥിതിക സമിതി യോഗമാണ് നടപടികൾക്ക് രൂപം നൽകിയത്.

Read Also : യാത്രക്കാരില്ല; കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള മൂന്ന് വിദേശ സർവീസുകൾ നിർത്തുന്നു

ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കൊളത്തൂരില്‍ നിന്നു എയര്‍പോര്‍ട്ടിലേക്കുള്ള റോഡില്‍ നിലവിലുള്ള 34 യു ടേണുകളില്‍ അനിവാര്യമല്ലാത്തിടത്ത്റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ട് ഉപയോഗപ്പെടുത്തി താത്ക്കാലിക ബാരിക്കേഡുകള്‍ സ്ഥാപിക്കാനും വിമാനത്താവള പരിസരത്ത് നടപ്പാക്കിയ ഒറ്റവരി പാര്‍ക്കിങ് സംവിധാനം വിലയിരുത്തി കുരുക്കൊഴിവാക്കാനുള്ള നടപടി ശക്തമാക്കാനും തീരുമാനമെടുത്തു . വിമാനത്താവള റോഡില്‍ നുഹ്മാന്‍ ജംങ്ഷന്‍ വരെ വരുന്ന ബസുകളുടെ സര്‍വീസ് എയര്‍പോര്‍ട്ട് വരെ നീട്ടുന്നതും കെ.എസ്.ആര്‍.ടിസി സര്‍വീസ് ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.

മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവള പരിസരത്തെ അനധികൃത അറവുശാലകള്‍ക്കെതിരെ നടപടി ശക്തമാക്കാനും മാലിന്യ നിർമ്മാർജ്ജനം ഉറപ്പു വരുത്തുന്നതിനും പ്രത്യേക പരിശോധന നടത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവള ചുറ്റുമതിലിന്റെ പരിസരത്ത് നടത്തുന്ന അനധികൃത ഖനനത്തിനെതിരെ നടപടി സ്വീകരിക്കാനും സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും ഖനനം നടത്തുന്ന സ്ഥാപനങ്ങളുടെ കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും യോഗം ആവശ്യപ്പെട്ടു. മലപ്പുറം കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എയര്‍പോര്‍ട്ട് അധികാരികളും വ്യത്യസ്ത വകുപ്പ് ഉദ്യോഗസ്ഥരും ജന പ്രതിനിധികളും പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here