കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി

കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സി സോണ്‍ കലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ എംഎസ്എഫ്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായായിരുന്നു ഇന്ന് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
പ്രവര്‍ത്തകരെ സര്‍വകലാശാല കവാടത്തില്‍ പൊലിസ് തടഞ്ഞതിനെ തുടര്‍ന്ന് കവാടത്തില്‍ സ്ഥാപിച്ചിരുന്ന സി സോണ്‍ പ്രവേശന ബോര്‍ഡ് തകര്‍ക്കുകയും കത്തിക്കുകയും ചെയതു. പ്രവര്‍ത്തകര്‍ സര്‍വകലാശാല ക്യാംപസിലേക്ക് കടന്നതോടെ പൊലിസ് ലാത്തി വീശുകയായിരുന്നു. പ്രവര്‍ത്തകര്‍ പൊലിസിനു നേരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കല്ലെറിഞ്ഞു. കല്ലേറില്‍ ഏഷ്യാനെറ്റ് ക്യാമറാമാന്‍ വി ആര്‍ രാഗേഷിന് പരുക്കേറ്റു. മനോരമ ന്യൂസിന്റെ വാഹനത്തിനു നേരെയും കല്ലേറുണ്ടായി. സര്‍വകലാശാലക്ക് പുറത്ത് സംഘടിച്ച പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ചില്‍ അക്രമം ഉണ്ടാവും എന്ന വിവരത്തെ തുടര്‍ന്ന് വന്‍പൊലീസ് സംഘം തന്നെ ക്യാംപസില്‍ എത്തിയിരുന്നു.
Read more: കാലിക്കറ്റ് സർവ്വകലാശാലയിൽ സംഘർഷം; എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്
കാലിക്കറ്റ് സര്‍വകലാശാലയുടെ സി സോണ്‍ കലോത്സവത്തില്‍ എംഎസ്എഫ് ഭരിക്കുന്ന കോളെജ് യൂണിയനുകള്‍ക്ക് വിലക്കിയെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു. ഇതേ ചൊല്ലി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലറെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ഇന്നലെ പൂട്ടിയിടുകയും ഉപരോധിക്കുകയും ചെയ്തിരുന്നു. സിസോണ്‍ കലോത്സവം അഭിമന്യുവിന്റെ അച്ഛനും അമ്മയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ഇതിനു ശേഷമാണ് ക്യാംപസില്‍ വച്ച് എംഎസ്എഫ്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സി സോണ്‍ കലോത്സവം എസ്എഫ്‌ഐ മേളയാക്കി മാറ്റിയെന്ന്് എംഎസ്എഫ് ആരോപിച്ചിരുന്നു. സംഘര്‍ഷത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here