പെരിയ ഇരട്ടക്കൊല; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി

പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ പിതാംബരനെയും, സജി ജോർജിനെയും കസ്റ്റഡിയിൽ വാങ്ങി. കാസർക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് പ്രതികളെ കസ്റ്റഡിയിൽ നൽകിയത്.
അതേസമയം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങളിലൊന്ന് സംഘം കൃത്യത്തിന് ഉപയോഗിച്ചതെന്ന് സൂചന ലഭിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോള്‍ കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന . ഇന്നലെ കണ്ടെത്തിയ വാഹനങ്ങളിലൊന്ന് ഇപ്പോൾ റിമാൻഡിലുള്ള പ്രതി ഗിജിന്‍ ഉപയോഗിച്ചതാണ്. ഈ വാഹനം പ്രതികള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ചതാണെന്നാണ് ക്രൈം ബ്രാഞ്ച് നൽകുന്ന സൂചന.
Read More: പെരിയ ഇരട്ട കൊലപാതകം; ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനം കൃത്യത്തിന് ഉപയോഗിച്ചതെന്ന് സൂചന
ഈ വാഹനം ഫൊറന്‍സിക് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തേക്കും. കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിക്കുന്ന പ്രദേശവാസികള്‍ ഒളിവിലാണ് . ഇപ്പോൾ റിമാന്‍ഡിലുള്ള മുഖ്യപ്രതി പീതാംബരനെയടക്കം എന്ന് കസ്റ്റഡിയില്‍ വാങ്ങും എന്നതിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് സൂചന നൽകിയില്ല. പെരിയ ഇരട്ടക്കൊലയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ഡിജിപിയ്ക്കും ,ചീഫ് സെക്രട്ടറിക്കും കത്ത് നൽകി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്. സ്പീഡ് പോസ്റ്റിലാണ് കത്തയച്ചത്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാസർകോട് ഡിസിസി നാല്പത്തിഎട്ട് മണിക്കൂർ നിരാഹാര സമരം നടത്തിയിരുന്നു..