അഭിനന്ദനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഇസ്ലാമാബാദ് ഹൈക്കോടതി

പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യക്ക് വിട്ടു നല്‍കുന്നതിനെ ചോദ്യം ചെയ്ത് ഹര്‍ജി.ബോംബിടാനായി പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചയാളാണ് അഭിനന്ദനെന്നും രാജ്യത്തിനെതിരെ കുറ്റം ചെയ്തയാളെ പാക്കിസ്ഥാനില്‍ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഹര്‍ജി ഹൈക്കോടതി തള്ളി.
മുപ്പത് മണിക്കൂര്‍ നീണ്ട പിരിമുറുക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷം ഇന്നലെയാണ് വിംഗ് കമാന്‍ഡര്‍ അഭിനനന്ദനെ ഇന്ത്യക്ക് കൈമാറുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഇത് നിയമവിരുദ്ധമാണെന്ന് കാണിച്ച് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. പാക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ നാല് പ്രകാരം അഭിനനന്ദനെ വിട്ട് നല്‍കാനാവില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇത് പ്രകാരം അഭിനന്ദനെ ക്രിമിനല്‍ നടപടിക്രമം, യുദ്ധക്കുറ്റം, തീവ്രവാദ കുറ്റം എന്നിവ ചുമത്തി ആര്‍മി ആക്ട് 1952 പ്രകാരം വിചാരണ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, അഭിനന്ദന്‍ വര്‍ത്തമാന്‍ നാല് മണിയോടെ ഇന്ത്യയിലെത്തും. അഭിനന്ദനെ റാവല്‍പിണ്ടിയില്‍ നിന്നും ലാഹോറില്‍ എത്തിച്ചു. ഇവിടെ നിന്നും വൈകുന്നേരത്തോടെ വാഗ അതിര്‍ത്തിയിലെത്തുന്ന അഭിനന്ദനെ വ്യോമസേനയുടെ ഗ്രൂപ്പ് കമാന്‍ഡന്റ് ജെ ഡി കുര്യന്‍ ഇന്ത്യയിലേക്ക് വരവേല്‍ക്കും. അഭിനന്ദന് വേണ്ടി വാഗ അതിര്‍ത്തിയില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
റോഡ് ക്രോസിലേയും ഹൈക്കമ്മീഷനിലേയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അഭിനന്ദനെ അനുഗമിക്കുണ്ടെന്നാണ് സൂചന. വാഗയിലെത്തുന്ന അഭിനന്ദനെ റെഡ് ക്രോസ് ആയിരിക്കും സ്വീകരിക്കുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അതിന് വിരുദ്ധമായി പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് നേരിട്ടായിരിക്കും പാക് സൈന്യം അഭിനന്ദനെ കൈമാറുക എന്നാണ് അറിയുന്നത്. അതിന് ശേഷമാകും വാഗ അതിര്‍ത്തിയിലെത്തിച്ച് ഇന്ത്യയ്ക്ക് നല്‍കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here