അഭിനന്ദനില്‍ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പാക്കിസ്ഥാനില്‍ നിന്നും മടങ്ങിയെത്തുന്ന വീര സൈനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാനെപ്പറ്റി രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിനന്ദനില്‍ എല്ലാവരും അഭിമാനം കൊള്ളുകയാണെന്നും മടങ്ങിവരവിനായി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Addressing a rally in Kanyakumari, Tamil Nadu. Watch. https://t.co/6jfPvu41u4
— Narendra Modi (@narendramodi) March 1, 2019
കന്യാകുമാരിയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ധീരസൈനികരുടെ കരുത്താണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. സൈനികരുടെ ധീരതയെ പ്രശംസിച്ച പ്രധാനമന്ത്രി ഉറിയിലെയും പുല്‍വാമയിലെയും ഭീകരാക്രമത്തിനു ശേഷം സൈനികരുടെ ശൗര്യം രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here