ഒഡീഷയില്‍ പോലീസ് ബസ്സില്‍ ട്രക്ക് ഇടിച്ച് അപകടം; രണ്ട് പോലീസുകാര്‍ മരിച്ചു

ഒഡീഷയില്‍ അതിവേഗത്തിലെത്തിയ ട്രക്ക് പോലീസ് ബസ്സിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പോലീസുകാര്‍ മരിച്ചു. 17 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ജാര്‍സുഗുഡ ജില്ലയിലെ ബെല്‍പഹറില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ദേശീയപാത 49 ലൂടെ അമിത വേഗതയിലെത്തിയ ട്രക്ക് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോലീസ് ബസ് പൂര്‍ണമായും തകര്‍ന്നു.
Odisha: Two policemen killed and 17 others injured when an overspeeding truck rammed into a police van near Belpahar on NH-49 of Jharsuguda district earlier this morning. pic.twitter.com/iG5PO4RsU9
— ANI (@ANI) March 1, 2019
33 പോലീസുകാരാണ് ബസ്സിലുണ്ടായിരുന്നത്. മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ചടങ്ങിലെ സുരക്ഷാ ഡ്യൂട്ടിയ്ക്കായി ബന്‍ഹാര്‍പാലിയിലേക്ക് പോകുകയായിരുന്നു പോലീസ് സംഘം.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെപ്പറ്റി ഒഡീഷ പോലീസ് അന്വേഷണം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here