ലോക്‌സഭാ തെരഞ്ഞെടുപ്പ്; 2014നു സമാനമായി മുഴുവൻ സീറ്റുകളിലും വിജയിക്കാമെന്ന പ്രതീക്ഷയിൽ ബിജെപി

2014നു സമാനമായി മുഴുവൻ സീറ്റുകളിലും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് ഗുജറാത്തിൽ ബി ജെ പി. ഗ്രാമങ്ങളിലെ പ്രതിസന്ധി വോട്ടാക്കി മാറ്റാൻ കഴിയുമെന്ന് കോൺഗ്രസും കണക്ക് കൂട്ടുന്നു.
2014ലെ ലോകസഭ തെരഞ്ഞെടുപ്പിൽ 26ൽ 26 സീറ്റും ബി ജെ പിയാണ് നേടിയത്. മോദി പ്രഭാവത്തിൽ കോൺഗ്രസിനു കാര്യമായൊന്നും ആ തെരഞ്ഞെടുപ്പിൽ ചെയ്യാനായില്ല. പക്ഷെ പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കോൺഗ്രസ്സിനായി. വികസന അജണ്ട മുൻനിർത്തിയും നരേന്ദ്രമോദിയുടെ നേതൃത്വം ഉയർത്തി കാട്ടിയുമാകും ബി ജെ പി വോട്ട് തേടുക. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്തു ശതമാനം സംവരണം കൊണ്ടു വന്നത് പട്ടേൽ സമുദായ വോട്ടുകൾ തിരികെ കൊണ്ടു വരുമെന്നും ബി ജെ പി കണക്ക് കൂട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടിയാവും ഇത്തവണയും പാർട്ടി വോട്ട് തേടുക.
Read Also : ഇന്ത്യയിലെ ആദ്യ പരിസ്ഥിതി ഗ്രാമമായി ഗുജറാത്തിലെ ധജ്
കർഷക പ്രതിസന്ധി, ദളിത്, ന്യുനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാവും കോൺഗ്രസ് പ്രചരണം നടത്തുക. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പാർട്ടിയുടെ പ്രവർത്തനം. അടിത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ ഫലം കാണുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here