Advertisement

കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് പരിഹാരം; ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയെന്ന് എ.കെ.ശശീന്ദ്രൻ

March 2, 2019
1 minute Read
ak saseendran

കെ.എസ്.ആർ.ടിസി ജീവനക്കാർക്ക് ഇന്നലെ രാത്രിയോടെ ശമ്പളം നൽകിക്കഴിഞ്ഞിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. കേരളത്തിൽ എൻ.സി.പി.ക്ക് ഇടതു മുന്നണിയിൽ ലോക്സഭാ സീറ്റിന് അർഹതയുണ്ടന്നും ഇക്കാര്യത്തിന് കേന്ദ്ര നേതാക്കളുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. എൻസിപി മലപ്പുറം ജില്ലാ കൻവൻഷൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ശമ്പളവിതരണം മുടങ്ങിയതിനെ തുടർന്നുണ്ടായ കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക്  താത്കാലിക പരിഹാരമായതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ ട്രഷറി അക്കൗണ്ടില്‍ എത്തിയതോടെയൊണ് പ്രതിസന്ധിക്ക് പരിഹാരമായത്.

Read More: കെഎസ്ആർടിസി; നഷ്ടം അക്രമികളിൽ നിന്നും നേതാക്കന്മാരിൽ നിന്നും ഈടാക്കും: ഗതാഗത മന്ത്രി

കഴിഞ്ഞ 10 മാസത്തിനിടെ ഇതാദ്യമായാണ് കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നത്. എല്ലാ മാസവും അവസാന പ്രവൃത്തിദിവസമാണ് ശമ്പളം വിതരണം ചെയ്യാറുള്ളത്. എന്നാൽ 93 ഡിപ്പോകളില്‍ 46 എണ്ണത്തില്‍  മാത്രമാണ് ഫെബ്രുവരി മാസത്തെ ശമ്പളം പൂര്‍ണമായും വിതരണം ചെയ്യാൻ കഴിഞ്ഞത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വര്‍ക്ക് ഷോപ്പുകളിലും ചീഫ് ഓഫീസിലും വരെ അവസാന പ്രവർത്തി ദിവസത്തിൽ ശമ്പളം വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

Read More: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർമാരുടെ കാര്യത്തിൽ ഹൈകോടതി വിധി മറികടന്ന് സർക്കാരിന് നിലവിൽ ഒന്നും ചെയ്യാനില്ല : എകെ ശശീന്ദ്രൻ

വരുമാനം കുത്തനെ കുറഞ്ഞതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ഫെബ്രുവരി മാസത്തെ മൊത്തം വരുമാനം 166 കോടി രൂപയായിരുന്നു. ശരാശരി വരുമാനം പ്രതിദിനം ആറുകോടിയില്‍ താഴെയും. ഇതോടെയാണ് ജീവനക്കാർ‍ക്ക് ശമ്പളം നൽകാൻ കഴിയാതെ വന്നത്.  ജനുവരിയിൽ ശബരിമല സര്‍വ്വീസില്‍ നിന്ന് 45 കോടി കിട്ടിയതോടെ ആ മാസത്തെ ശമ്പളം കെഎസ്ആർടിസി സ്വന്തം വരുമാനത്തില്‍ നിന്ന് നല്‍കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top