Advertisement

‘ഒരിക്കലും ശമിക്കാത്ത കള്ളപ്രചരണങ്ങൾ’; ലൂസിഫറിനെതിരെയുള്ള കള്ളപ്രചരണങ്ങൾക്കെതിരെ മോഹൻലാലും പൃഥ്വിരാജും

March 2, 2019
Google News 1 minute Read
prithviraj mohanlal against Lucifer fake intro scene

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തെ കുറിച്ചുള്ള കള്ള പ്രചരണങ്ങൾ തള്ളി മോഹൻലാൽ, മുരളി ഗോപി, പൃഥ്വിരാജ്. ചിത്രത്തിന്റെ ആദ്യ സീനെന്ന് തെറ്റിധരിപ്പിച്ച് പ്രചരിപ്പിക്കുന്ന സീനാണ് കള്ളമെന്ന് പറഞ്ഞ് മുരളി ഗോപി രംഗത്തെത്തിയത്. തൊട്ടുപിന്നാലെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് മോഹൻലാലും മുരളി ഗോപിയും രംഗത്തെത്തിയിട്ടുണ്ട്.

കോരിച്ചൊരിയുന്ന മഴയായിരുന്നു…ഇടത്തെ കയ്യിൽ നിന്നു രക്തം വാർന്നൊലിക്കുന്നു…സൈലന്റ് മോഡിൽ സ്റ്റീപൻ കൈകളിൽ നിന്നും രക്തത്തുള്ളികളുറ്റി വീയുന്ന ശബ്ദം മാത്രം (ബിജിഎം) (ബാക്ക് ഷോട്ട്) അത് കഴിഞ്ഞ് 666 അംബാസിഡറിൽ കയറി ദൈവത്തിനരികിലേക്കഴച്ച ആ മനുഷ്യനെ സ്റ്റീഫൻ ഒന്ന് തിരിഞ്ഞ് നോക്കുന്നുണ്ട്… (ലോംഗ് ഷോട്ട്) എജ്ജാതി ഐറ്റം (ഇതാണ് ഇൻട്രോ സീൻ..എസ്എസ് എടുത്തുവെച്ചോ)‘ ഇതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഈ മെസ്സേജിന്റെ സ്‌ക്രീൻഷോട്ടാണ് മുരളിഗോപി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

മുരളി ഗോപി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ലൂസിഫർ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. മോഹൻലാലിനൊപ്പം വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ് മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ, സാനിയ ഇയ്യപ്പൻ, അനീഷ് മേനോൻ, നൈല ഉഷ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും സംഗീതം ദീപക് ദേവും നിർവഹിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here