കോഹ്‌ലിയുമായി പ്രണയത്തിലായിരുന്നോ ? വർഷങ്ങൾക്ക് ശേഷം പ്രതികരണവുമായി തമന്ന ഭാട്ടിയ

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയും തമ്മിൽ പ്രണയത്തിലാണെന്നത് വർഷങ്ങൾക്ക് മുമ്പേ ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച വാർത്തയാണ്. എന്നാൽ 2012 ലെ ഈ ഗോസിപ്പിന് പ്രതികരണവുമായി തമന്ന തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

Read Also : റാണയുടേയും തൃഷയുടേയും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി ശ്രീ റെ‍ഡ്ഡി

‘പരസ്യം ചിത്രീകരിക്കുന്നതിനിടയിൽ ഞാനും കോലിയും അധികം സംസാരിച്ചിട്ടില്ല. കൂടിപ്പോയാൽ നാല് വാക്കുകൾ പരസ്പരം പറഞ്ഞു കാണും. അതിന് ശേഷം ഞാൻ കോലിയെ കണ്ടിട്ടില്ല, സംസാരിച്ചിട്ടുമില്ല. ഞാൻ ജോലി ചെയ്തിട്ടുള്ള ചില നടൻമാരേക്കാൾ മികച്ച സഹതാരമായിരുന്നു കോലി. അത് പറയാതെ വയ്യ’ തമന്ന പറഞ്ഞു.

സെൽകോൺ ഫോണിന്റെ പരസ്യ ചിത്രീകരണത്തിനിടെയാണ് കോഹ്‌ലിയും തമന്നയും പ്രണയത്തിലാണെന്ന അബ്യൂഹം ശക്തമായി പ്രചരിക്കുന്നത്. എന്നാൽ പിന്നീടാണ് കോഹ്‌ലി അനുഷ്‌ക്കയുമായി പ്രണയത്തിലാണെന്ന വാർത്ത് പുറത്തുവരുന്നത്. പ്രണയത്തിലായി മൂന്ന് വർഷങ്ങൾക്ക് ശേഷം 2017 ൽ അനുഷ്‌ക്കയും കോഹ്‌ലിയും വിവാഹതിരായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top