Advertisement

അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങി എംപാനല്‍ കണ്ടക്ടര്‍മാര്‍; മാര്‍ച്ച് 5 ന് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും

March 3, 2019
Google News 0 minutes Read

അനിശ്ചിതകാല നിരാഹാരസമരത്തിനൊരുങ്ങി കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍. മാര്‍ച്ച് അഞ്ച് മുതല്‍ നിരാഹാരസമരം നടത്താനാണ് തീരുമാനം. പൂര്‍ണ്ണപിന്തുണയുമായി സിപിഐഎം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍ ഉണ്ട്. മാര്‍ച്ച് അഞ്ചിന് നിരാഹാര സമരം ഉദ്ഘാടനം ചെയ്യുന്നത് വി എസ് അച്യുതാനന്ദനാണ്.

പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നത്. രണ്ട് തവണകളിലായി എംപാനല്‍ കണ്ടക്ടര്‍മാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ നേതൃത്വത്തില്‍ എംപാനല്‍ കണ്ടക്ടര്‍മാരുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടിരുന്നില്ല. പിരിച്ചുവിട്ടവരെ നേരായ മാര്‍ഗത്തില്‍ തിരിച്ചെടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നാല് ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്‍വശത്തെ
മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഇതിന് മുന്‍പും എംപാനല്‍ കണ്ടക്ടര്‍മാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here